ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ച മാരകലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് മർജഹാൻ
കൊല്ലം: ന്യൂ ഇയർ ആഘോഷങ്ങൾക്കായി മാരകലഹരി വസ്തുക്കളുമായി യുവാവ് പിടിയിലായി. എം.ഡി.എം.എ(.38 ഗ്രാം), ചരസ് (23.64 ഗ്രാം) ഹാഷിഷ് ഓയിൽ (20.60 ഗ്രാം) എന്നിവയുമായി കോഴിക്കോട് കരുവൻതുരുത്തി കടന്നിൽ വീട്ടിൽ മുഹമ്മദ് മർജഹാനെയാണ് (28) കൊല്ലം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഓച്ചിറയിലെ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രയാറുള്ള സെക്കൻഡ് ഹാൻഡ് കാർ വ്യാപാരിയുടെ നിർദേശാനുസരണമാണ് ലഹരി വസ്തുക്കൾ ഓച്ചിറയിലെത്തിച്ചതെന്ന് പ്രതി പറഞ്ഞു. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ ആർ. മനു, എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, നിഥിൻ, വിഷ്ണു, ജൂലിയൻ ക്രൂസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

