ട്രാവൽസ് ഉടമയെ മർദിച്ച തൊഴിലാളി അറസ്റ്റിൽ
text_fieldsസിബിൻ ലാൽ
കിളികൊല്ലൂർ: ശമ്പള കുടിശ്ശിക നൽകാത്തതിന് ട്രാവൽസ് ഉടമയെ ഓഫിസിൽ കയറി മർദിച്ച തൊഴിലാളി അറസ്റ്റിലായി. പെരിനാട് കുഴിയം തെക്ക് ആശാരിമുക്കിനു സമീപം ചെമ്മക്കാട് എൻ.ജി വീട്ടിൽ സിബിൻ ലാൽ (30) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
സിബിൻ ലാലിന് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ഉൾപ്പെടെ മൂന്ന് പേരും സംഭവത്തിൽ പ്രതികളാണ്. കഴിഞ്ഞ 18ന് രാത്രി 8.30ന് ഡീസന്റ്മുക്കിലെ ട്രാവൽസ് ഓഫിസിൽ എത്തിയ പ്രതികൾ ഉടമയും പേരൂർ ടി.കെ.എം.സി സ്വദേശിയുമായ ശരത്തിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദിച്ച് വീഴ്ത്തിയശേഷം ബിയർ കുപ്പി പൊട്ടിച്ച് ദേഹത്ത് മുറിവേൽപിക്കുകയും ഓഫിസ് തല്ലിത്തകർക്കുകയും ചെയ്തു. പ്രതിക്ക് ഒപ്പമുണ്ടായിരുന്നവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി. സ്വാതി, ജയൻ കെ. സക്കറിയ എ.എസ്.ഐമാരായ സി. സന്തോഷ്കുമാർ, ആർ. പ്രകാശ് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിൻ ലാലിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

