Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാലിന്യം ക്ലീന്‍ കേരള...

മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി

text_fields
bookmark_border
clean kerala company
cancel
camera_alt

‘ശു​ചി​ത്വ​സാ​ഗ​രം സു​ന്ദ​ര​തീ​രം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ങ്ക​ശ്ശേ​രി ഹാ​ര്‍ബ​റി​ന്റെ പ​രി​സ​ര​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യം ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്​ കൈ​മാ​റു​ന്നു

കൊ​ല്ലം: കോ​ര്‍പ​റേ​ഷ​ന്‍ വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഫി​ഷ​റീ​സ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ‘ശു​ചി​ത്വ​സാ​ഗ​രം സു​ന്ദ​ര​തീ​രം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ങ്ക​ശ്ശേ​രി ഹാ​ര്‍ബ​റി​ന്റെ പ​രി​സ​ര​ത്ത് നി​ന്ന്​ ശേ​ഖ​രി​ച്ച ഏ​ഴ് ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി.

800 ഓ​ളം ചാ​ക്കു​കെ​ട്ടി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത്. ഹാ​ര്‍ബ​റി​ലെ മ​റ്റ് ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചെ​ന്നും തു​ട​ര്‍ന്നും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍ക്കെ​തി​രെ പി​ഴ ശി​ക്ഷ ഉ​ള്‍പ്പെ​ടെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​സ്. ഗീ​താ​കു​മാ​രി, എ​സ്. ജ​യ​ന്‍, യു. ​പ​വി​ത്ര, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ്റ്റാ​ന്‍ലി, റ്റോ​മി, ജോ​ർ​ജ്​ ഡി. ​കാ​ട്ടി​ല്‍, മി​നി​മോ​ള്‍, ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​സു​ഹൈ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wastegarbagekollamClean campaign
News Summary - The waste was handed over to Clean Kerala Company
Next Story