Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമോഷ്​ടാക്കൾ കേബിൾ...

മോഷ്​ടാക്കൾ കേബിൾ മുറിച്ചു, ട്രെയിൻ ഗതാഗതം സ്​തംഭിച്ചു

text_fields
bookmark_border
മോഷ്​ടാക്കൾ കേബിൾ മുറിച്ചു, ട്രെയിൻ ഗതാഗതം സ്​തംഭിച്ചു
cancel

കൊ​ല്ലം: മോ​ഷ്​​ടാ​ക്ക​ൾ റെ​യി​ൽ​വേ സി​ഗ്ന​ൽ റൂ​മി​ലെ കേ​ബി​ളു​ക​ൾ മു​റി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്ച രാ​ത്രി കൊ​ല്ലം സ്​​റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​തി​സ​ന്ധി​ക്കൊ​ടു​വി​ൽ സി​ഗ്ന​ൽ മാ​നു​വ​ലാ​യി ക്ര​മീ​ക​രി​ച്ച്​ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള നി​ല​മ്പൂ​ർ എ​ക്സ്പ്ര​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ശേ​ഷം വ​ന്ന വ​ഴി​യി​ലെ ചു​വ​ന്ന സി​ഗ്ന​ൽ മാ​റ്റി പ​ച്ച​യാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചി​ന്ന​ക്ക​ട മേ​ല​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള സി​ഗ്ന​ൽ റൂ​മി​ലെ കേ​ബി​ളു​ക​ൾ അ​റു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​കാ​ര​ണം മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് കൊ​ല്ലം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ​ത്താ​ൻ ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി. ക​പ്പ​ല​ണ്ടി​മു​ക്ക്, എ​സ്.​എ​ൻ കോ​ള​ജ് ജ​ങ്​​ഷ​ൻ, ചി​ന്ന​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ റെ​യി​ൽ​വേ ഗേ​റ്റും സി​ഗ്ന​ൽ കി​ട്ടാ​തെ ഒ​രു മ​ണി​ക്കൂ​റോ​ളം അ​ട​ഞ്ഞു​കി​ട​ന്നു.

കേ​ബി​ളു​ക​ൾ മു​റി​ച്ച് ചെ​മ്പെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പൂ​ർ​ണ​മാ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സി​ഗ്ന​ൽ താ​റു​മാ​റാ​ക്കി ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ​യെ​ന്നും സം​ശ​യി​ക്കു​ന്നു. സി​ഗ്ന​ൽ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ദേ​ശം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. ആ​ർ.​പി.​എ​ഫ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thievestrain
News Summary - The thieves cut the cable and the train came to a standstill
Next Story