കടവൂര്‍ ബൈപാസിലെ തട്ടുകട അടിച്ചുതകര്‍ത്തു
text_fieldsഅഞ്ചാലുംമൂട്: കടവൂര്‍ ബൈപാസിലെ കടവൂര്‍ പാലത്തിന് സമീപം കോട്ടയ്ക്കകത്ത് പ്രവര്‍ത്തിച്ചു വന്ന തട്ടുകട സാമൂഹികവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. തൃക്കടവൂര്‍ സ്വദേശിനിയായ സുബര്ഹാന്റെ തട്ടുകടയാണ് ശനിയാഴ്ച അർധരാത്രിയില്‍ തകര്‍ത്തത്.
സംഭവത്തില്‍ തട്ടുകടക്ക് സമീപം താമസിക്കുന്ന രാമചന്ദ്രന്പിള്ളക്കെതിരെ സുബര്‍ഹാന്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്കി. അഞ്ചോളം പേരടങ്ങുന്ന സംഘമാണ് തട്ടുകട അടിച്ചുതകര്‍ത്തത്.
ബൈക്കില്‍ കടയുടെ പരിസരത്തെത്തിയ സംഘം തട്ടുകട പൂര്‍ണമായും തകര്‍ക്കുകയായിരുന്നു.
കടയിലുണ്ടായിരുന്ന ഗ്യാസ്കുറ്റിയും പാത്രങ്ങളുമുള്പ്പെടെയുള്ളവ സമീപത്തെ കാട്ടില്‍നിന്ന് കണ്ടെത്തി. രാമചന്ദ്രന്‍പിള്ളക്ക് ഇവരോട് വിരോധമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

