മുങ്ങിയ കപ്പൽ വീണ്ടെടുക്കൽ ദൗത്യം അവസാനിപ്പിക്കുന്നു
text_fieldsകൊച്ചി തീരത്തിനടുത്ത് മുങ്ങിയ എം.എസ്.സി എൽസ ത്രീ കപ്പൽ
കൊല്ലം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എം.എസ്.സി എൽസ ത്രീ കപ്പൽ ഉയർത്താനും അതിലെ വസ്തുക്കൾ കണ്ടെടുക്കാനുമുള്ള ദൗത്യം അവസാനിപ്പിക്കാനൊരുങ്ങുന്നു. രണ്ടുമാസത്തെ പ്രവർത്തനംകൊണ്ട് കപ്പലിലെ വസ്തുക്കൾ വീണ്ടെടുക്കാൻ സാധിക്കാതെ വന്നതിനാൽ ദൗത്യത്തിന് എത്തിച്ച കപ്പലുകൾ മടങ്ങാനൊരുങ്ങുകയാണ്. ദൗത്യം മുന്നോട്ടുകൊണ്ടുപോകാനാവാതെ സംഘം ആറാം തവണയും മടങ്ങി.
കൊല്ലം തുറമുഖത്തുനിന്ന് രണ്ട് കപ്പലുകളിലായി ഉൾകടലിലേക്ക് പുറപ്പെട്ട സംഘമാണ് തിങ്കളാഴ്ച വീണ്ടും മടങ്ങിയെത്തിയത്. ഉൾക്കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ കാര്യമായ പ്രവർത്തനം സാധ്യമാകുന്നില്ലെന്നാണ് വിലയിരുത്തൽ. ഡി.എസ്.വി സതേൺ നോവ, ഓഫ് ഷോർ മൊണാർക്ക് എന്നീ കപ്പലുകളിലാൽ പോയ സംഘമാണ് മടങ്ങിയത്. അതിൽ പ്രവർത്തിക്കുന്നവർക്ക് വെള്ളവും ഡീസലും ഭക്ഷണവുമടക്കം എത്തിച്ചിരുന്ന ടഗും കൊല്ലം പോർട്ടിൽ മടങ്ങിയെത്തി. ഓഫ് ഷോർ മൊണാർക്ക് അടുത്തദിവസം തന്നെ മുംബൈക്ക് മടങ്ങുമെന്നാണ് സൂചന. 105 അംഗങ്ങളാണ് സാൽവേജ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

