ഡി.വൈ.എഫ്.െഎ നേതാക്കൾ എസ്.െഎയെ ഭീഷണിപ്പെടുത്തിയെന്ന്
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ട എസ്.ഐ അനൂപിനെ ഡി.വൈ.എഫ്.ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. പൊലീസ് സ്റ്റേഷനിലെത്തിയ കുന്നത്തൂർ ബ്ലോക്ക് ഭാരവാഹികളാണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയതെന്നാണ് ആക്ഷേപം. ഈ സമയം എസ്.എച്ച്.ഒ സ്റ്റേഷനിൽ ഉണ്ടായിരുെന്നങ്കിലും അനുനയത്തിൽ ഇവരെ പറഞ്ഞുവിടുകയായിരുന്നത്രെ.
വാഹന പരിശോധന നടത്തുന്നതിനിടയിൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച യുവാവിന്, എസ്.ഐയുടെ നേതൃത്വത്തിൽ പിഴ ചുമത്തിയിരുന്നു. പിഴ ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിന്നീട് ഡി.വൈ.എഫ്.ഐ നേതാവ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും എസ്.ഐ വഴങ്ങിയില്ല.
ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐയെ വിളിച്ച നേതാക്കളോട് മോശമായാണ് പെരുമാറിയതെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ നിലപാട്.

