മൺറോതുരുത്തിൽ മുൻ പഞ്ചായത്തംഗത്തെ കുത്തി, ചിറക്കരയിൽ വീട് ആക്രമിച്ചു
text_fieldsമൺറോതുരുത്ത്: വോട്ടെടുപ്പ് കഴിഞ്ഞ് വിജയിച്ചെത്തിയ വനിതാ പഞ്ചായത്തംഗത്തിെൻറ മകനും ഭർത്താവും സുഹൃത്തുക്കളുമായി നടന്ന വാക്കേറ്റത്തെ തുടർന്ന് മുൻ പഞ്ചായത്തംഗത്തെയും സുഹൃത്തിനെയും കുത്തി. മുൻ പഞ്ചായത്തംഗം സി.പി.എമ്മിലെ അഭിജിത്ത്, സുഹൃത്ത് എസ്. ലാലി എന്നിവർക്കാണ് കുത്തേറ്റത്.
പേഴുംതുരുത്ത് വാർഡിൽനിന്ന് ജയിച്ച കോൺഗ്രസ് സ്ഥാനാർഥി മിനി സൂര്യകുമാറിെൻറ ഭർത്താവ് സൂര്യകുമാർ, ഒപ്പം ഉണ്ടായിരുന്ന കിഷോർ, ഷിബു എന്നിവരെ കിഴക്കേകല്ലട പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ കൊല്ലം എൻ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാരിപ്പള്ളി: ചിറക്കര പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന യുവതിയുടെ വീടിനു നേരെ ആക്രമണം. ഇടവട്ടം വാർഡിൽ സ്ഥാനാർഥിയായിരുന്ന സീമയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. സീമയെയും ശിവൻകുട്ടിയെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

