പൂവണിയുന്നു പൂപ്പാണിപ്പാലവും വിനോദസഞ്ചാരമോഹങ്ങളും
text_fieldsനിര്‍ദിഷ്ട പൂപ്പാണിപാലത്തിന്റെ എ.ഐ ചിത്രം
മണ്‍റോതുരുത്ത്: പട്ടംതുരുത്ത് പടിഞ്ഞാറ് വാര്‍ഡിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യം അംഗീകരിക്കപ്പെട്ടു. പൂപ്പാണിയില്‍ ഭാഗത്ത് വാഴയില്‍പാലത്തിന് സമാന്തരമായി പുതിയ പാലവും അനുബന്ധമായി രണ്ട് കിലോമീറ്റര്‍ റോഡും നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും മണ്‍റോതുരുത്തിലെ ടൂറിസം വികസനത്തിന് പുതിയ വാതിലുകള്‍ തുറക്കുകയും ചെയ്യും.
മണ്‍റോതുരുത്തിലെ ടൂറിസം വികസനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള പ്രദേശങ്ങളിലൊന്നാണ് എങ്കിലും പട്ടംതുരുത്ത് പടിഞ്ഞാറ് ഭാഗം, റോഡ് ഗതാഗതസൗകര്യങ്ങളുടെ അഭാവവും പ്രദേശത്തിന്റെ പകുതിയോളം ഭാഗം നേരിടുന്ന വേലിയേറ്റ പ്രശ്‌നങ്ങളും ഇതിന് തിരിച്ചടിയാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ സി.എം.എല്‍.ആര്‍.ആര്‍.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പ്രദേശത്തേക്ക് പാലത്തിന് ഭരണാനുമതി നല്‍കുകയും ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിവിഷന്‍ വഴി എസ്റ്റിമേറ്റ് തയാറാക്കി നല്‍കുകയും ചെയ്തിരുന്നെങ്കിലും തുടര്‍നടപടി കൈക്കൊള്ളാനും അധിക സാമ്പത്തികാനുമതി നേടിയെടുക്കാനും കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇതോടെ പദ്ധതി കാലഹരണപ്പെടുകയായിരുന്നു. മൺറോതുരുത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് ബോധ്യമുള്ള കെ.എന്‍. ബാലഗോപാല്‍ പ്രത്യേക ഇടപെടല്‍ നടത്തിയാണ് പട്ടംതുരുത്ത് പടിഞ്ഞാറ് നിവാസികള്‍ക്ക് ഏറെ സന്തോഷകരമായ തീരുമാനം കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

