Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ നിയന്ത്രണം ലംഘിച്ചയാളെ തടവിലാക്കി

text_fields
bookmark_border
കാപ്പ നിയന്ത്രണം ലംഘിച്ചയാളെ തടവിലാക്കി
cancel
camera_alt

ശ​ബ​രി

കൊല്ലം: കാപ്പ നിയന്ത്രണം ലംഘിച്ച് അക്രമത്തിൽ ഏർപ്പെട്ടയാളെ തടവിലാക്കി. ശക്തികുളങ്ങര പെരുങ്ങുഴിയിൽ വീട്ടിൽ ശബരിയെയാണ് (21) തടവിലാക്കിയത്. ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം സെപ്റ്റംബർ ഒന്നുമുതൽ ആറുമാസകാലയളവിൽ സഞ്ചലനനിയന്ത്രണം ഏർപ്പെടുത്തി ഉത്തരവുണ്ടായിരുന്നു.

കഴിഞ്ഞദിവസം അയൽവാസിയായ അഖിലിനെ വട്ടക്കായലിന്‍റെ പരിസരത്ത് െവച്ച് ഇടിച്ച് കവിളിൽ പരിക്കേൽപ്പിച്ചിരുന്നു. അഖിലിന്‍റെ പരാതിയിലാണ് നടപടി. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജഹാൻ, ദിലീപ്, എ.എസ്.ഐമാരായ പ്രദീപ്, സുദർശനൻ, ബാബുക്കുട്ടൻ, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The person who violated the Kappa regulation was imprisoned
Next Story