Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംഗൻവാടി കെട്ടിടം...

അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തയാള്‍ പിടിയില്‍

text_fields
bookmark_border
അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തയാള്‍ പിടിയില്‍
cancel
camera_alt

ഷാ​നു

കൊ​ല്ലം: പു​തു​താ​യി നി​ര്‍മി​ച്ച അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം അ​ടി​ച്ചു​ത​ക​ര്‍ത്ത​യാ​ള്‍ പി​ടി​യി​ല്‍. പ​ള്ളി​ത്തോ​ട്ടം ഗാ​ന്ധി ന​ഗ​ര്‍ 46, എ​ച്ച്.​ആ​ൻ​ഡ്.​സി കോ​മ്പൗ​ണ്ടി​ല്‍ ഷാ​നു​വാ​ണ് (24) പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

28ന് ​രാ​വി​ലെ 10ന് ​കു​ട്ടി​ക​ള്‍ക്കാ​യി പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍ക്കു​ക​യും ജ​ല​വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പു​ക​ളും മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വാ​ട്ട​ര്‍ടാ​ങ്കും ന​ശി​പ്പി​ച്ചു.

തു​ട​ര്‍ന്ന് പ​ള്ളി​ത്തോ​ട്ടം കൗ​ണ്‍സി​ല​ർ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ചെ​യ്ത കേ​സി​ല്‍ പി.​ഡി.​പി.​പി ആ​ക്ട് പ്ര​കാ​രം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പള്ളി​ത്തോ​ട്ടം പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഫ​യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സ്റ്റെ​പ്‌​റ്റോ ജോ​ണ്‍, പ്ര​കാ​ശ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജ​ഗ​ദീ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Destroyingarrestanganavadi building
News Summary - The person who destroyed the Anganwadi building was arrested
Next Story