Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാ​ണാ​താ​യ ആ​ളെ...

കാ​ണാ​താ​യ ആ​ളെ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം ക​ണ്ടെ​ത്തി

text_fields
bookmark_border
kerala police
cancel

കൊ​ല്ലം: 1989 ല്‍ ​നാ​ട് വി​ട്ടു​പോ​യ ആ​ളെ മു​പ്പ​ത് വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം ക​ണ്ടെ​ത്തി പൊ​ലീ​സ്. ആ​ശ്രാ​മം പ​ട്ട​ര​ഴി​ക​ത്ത് ഗൗ​രി നി​വാ​സി​ല്‍ രാ​ജീ​വി​നെ​യാ​ണ് (57) മൂ​ന്ന് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

1989 ല്‍ ​അ​മ്മ​യോ​ടും സ​ഹോ​ദ​രി​യോ​ടും പി​ണ​ങ്ങി​യ​തി​നെ​തു​ട​ര്‍ന്നാ​ണ് ഇ​യാ​ള്‍ നാ​ടു​വി​ട്ട​ത്. ശേ​ഷം ചെ​ന്നൈ​യി​ലെ​ത്തു​ക​യും അ​വി​ടെ ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്ത് ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​ലാ​സ​ത്തി​ല്‍ പാ​സ്‌​പോ​ര്‍ട്ട് നേ​ടി വി​ദേ​ശ​ത്ത് പോ​കു​ക​യും ചെ​യ്തു.

തി​രി​കെ ചെ​ന്നൈ​യി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ 2006 ല്‍ ​വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ​മാ​യി ചെ​ന്നൈ​യി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് രാ​ജീ​വി​െൻറ സ​ഹോ​ദ​രി പ്രീ​താ​കു​മാ​രി ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ​സ്​​റ്റ്​ പൊ​ലീ​സ് ഇ​യാ​ളെ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. സി.​ഐ ആ​ര്‍. ര​തീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ. ര​ജീ​ഷ്, സി.​പി.​ഒ ഷെ​ര്‍ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. രാ​ജീ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing man
News Summary - The missing man was found 30 years later
Next Story