യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsമുജീബ്
ശക്തികുളങ്ങര: മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി പണ്ടാരഴികത്ത് പടിഞ്ഞാറ്റതിൽ മുജീബാണ് (31) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മുജീബ് അടക്കമുള്ള പ്രതികൾ മുലങ്കര ജനത പ്രസിന് സമീപം പരാതിക്കാരനായ ജോബിനെ ആക്രമിക്കുകയായിരുന്നു. ജോബിന്റെ ഭാര്യവീട്ടിലേക്ക് പ്രതികൾ കല്ലെറിഞ്ഞത് ചോദ്യംചെയ്യാൻ വന്നതാണെന്നുകരുതിയാണ് പ്രതികൾ ആക്രമിച്ചത്. കമ്പ്കൊണ്ടും പട്ടികക്കഷണം കൊണ്ടുമുള്ള അക്രമത്തിൽ പരാതിക്കാരന് തലയിൽ പരിക്കേൽക്കുകയും മുഖത്തെ അസ്ഥി പൊട്ടുകയും ചെയ്തു. ശക്തികുളങ്ങര എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ, ഹുസൈൻ എസ്.സി.പി.ഒമാരായ അബുതാഹിർ, സിദിഷ്, ശ്രീകാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

