പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്
text_fieldsകൊല്ലം: സോഷ്യല് മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വിവാഹാഭ്യർഥന നല്കി പീഡിപ്പിച്ച യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്.
പത്തനംതിട്ട മല്ലപ്പള്ളി മടകലയിൽ ജോമോന് (23) ആണ് ഈസ്റ്റ് പൊലീസിെൻറ പിടിയിലായത്. ജോമോന് രണ്ട് മാസം മുമ്പ് ഇന്സ്റ്റാഗ്രാം വഴി പെണ്കുട്ടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചിരുന്നു. കൊല്ലത്തേക്കുവന്ന പെണ്കുട്ടിയെ ഇയാള് പീഡിപ്പിക്കുകയായിരുന്നു. പള്ളിക്കല് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസ് കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
ഈസ്റ്റ് ഇന്സ്പെക്ടര് രതീഷിെൻറ നേതൃത്വത്തില് എസ്.ഐമാരായ ജയശങ്കര്, അന്സര്ഖാന്, അഖില് വിജയകുമാര്, സി.പി.ഒ അഭിലാഷ്, രാജഗോപാല് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

