ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ പിടിയിൽ
text_fieldsസെയ്ദാലി
കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കാനിറങ്ങിയയാളെ ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ പിടിയിലായി. അയത്തിൽ വടക്കേവിള ഫാത്തിമ മൻസിലിൽ സെയ്ദാലിയാണ് (24) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. നവംബർ 29ന് രാത്രി എേട്ടാടെ ആശ്രാമം മൈതാനത്ത് നടക്കാനിറങ്ങിയയാളെ സെയ്ദാലി ഉൾപ്പെട്ട മൂവർസംഘം തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു.
കൈവശം പണമിെല്ലന്ന് അറിയിച്ചതോടെ ഭീഷണിപ്പെടുത്തി ഓൺലൈനായി പ്രതിയുടെ യു.പി.ഐ നമ്പറിലേക്ക് 3000 രൂപ അയപ്പിക്കുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു, ഷബ്ന, സി.പി.ഒമാരായ അനു, സുനീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

