Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുൻവിരോധത്താൽ...

മുൻവിരോധത്താൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
മുൻവിരോധത്താൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
cancel
camera_alt

ശി​വ​ൻ

ഇ​ര​വി​പു​രം: മു​ൻ​വി​രോ​ധ​ത്താ​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ​ പി​ടി​യി​ൽ. മു​ണ്ട​യ്ക്ക​ൽ തെ​ക്കേ​വി​ള ക​ള​രി​യ​ഴി​ക​ത്ത് കി​ഴ​ക്ക​തി​ൽ ശി​വ​നാ​ണ് (57) ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തെ​ക്കേ​വി​ള തി​രു​വാ​തി​ര​യി​ൽ ബാ​ബു​രാ​ജ​നെ​യാ​ണ് പ്ര​തി മു​ൻ​വി​രോ​ധ​ത്താ​ൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ത്ത​ൻ​ന​ട ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ബാ​ബു​രാ​ജ​ൻ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​മ്പോ​ൾ അ​വി​ടെ​യെ​ത്തി​യ പ്ര​തി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക​ട​ക്കം മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ബാ​ബു​രാ​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല്ലം എ.​സി.​പി എ. ​അ​ഭി​ലാ​ഷി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ര​വി​പു​രം പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ ജ​യേ​ഷ്, വി​നോ​ദ്, ദി​ലീ​പ്, സി.​പി.​ഒ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestAttempt to stabEnmity
News Summary - The man who attempted to stab to death with enemity was arrested
Next Story