യുവാവിനെ ആക്രമിച്ചയാള്‍ പിടിയില്‍
text_fieldsകൊല്ലം: യുവാവിനെ ആക്രമിച്ചയാള്‍ പിടിയില്‍. ആലപ്പാട്ട് പണ്ടാരത്തുരുത്ത് കന്നിമേല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഉദയന്‍ (68) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ വാടകക്ക് താമസിക്കുന്ന വീടിനു വടക്ക് വശം കൂടി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെയാണ് ഇയാള്‍ ആക്രമിച്ചത്.
കൈയില്‍ കരുതിയിരുന്ന തടികഷണം ഉപയോഗിച്ച് ബൈക്ക് യാത്രികനെ തലക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന്, യുവാവിന്റെ പരാതിയില്‍ പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ പീഡന നിരോധന നിയമ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി അസി. കമീഷണര്‍ ഷൈനൂ തോമസിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍ എസ്.ഐമാരായ വിനോദ് കുമാര്‍, അലോഷ്യസ് അലക്സാണ്ടര്‍, സുരേഷ് എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, സജികുമാര്‍.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

