മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ
text_fieldsഅനു രാജേന്ദ്രൻ
കൊല്ലം: ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവൽ പുരയിടത്തിൽ അനു രാജേന്ദ്രനാണ് (29) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മേയ് മാസം മുതൽ പല സമയങ്ങളിലായി ഇയാളും കൂട്ട് പ്രതികളായ വിഷ്ണു, രേഷ്മ എന്നിവരും ചേർന്ന് കൊല്ലം ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷത്തിലധികം തുക തട്ടിയെടുക്കുകയായിരുന്നു. വിഷ്ണുവിനെയും രേഷ്മയെയും നേരത്തേ പൊലീസ് പിടികൂടിയിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു, മുരുകേശ്, സി.പി.ഒമാരായ അനു, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

