എസ് വളവിൽ ലോറി കുടുങ്ങി അതിർത്തിയിൽ മൂന്നുമണിക്കൂർ ഗതാഗതം മുടങ്ങി
text_fieldsദേശീയപാതയിൽ കോട്ടവാസൽ എസ് വളവിൽ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
പുനലൂർ: സംസ്ഥാന അതിർത്തിയായ കോട്ടവാസൽ എസ്. വളവിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് ശനിയാഴ്ച പുലർച്ച മൂന്നുമണിക്കൂറോളം കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വന്ന ലോറി ആക്സിൽ ഒടിഞ്ഞുകുടുങ്ങുകയായിരുന്നു.
കേരളത്തിലെയും തമിഴ്നാട്ടിലെയും ബസുകളിൽവന്ന നൂറുകണക്കിന് യാത്രക്കാർ ഉൾപ്പെടെ വഴിയിൽ കുടുങ്ങി.
മണിക്കൂറുകൾക്കുള്ളിൽ ഇരുവശത്തും കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ നിരന്നു. ചരക്ക് വാഹനങ്ങളായിരുന്നു അധികവും. പുളിയറ പൊലീസെത്തി ലോറി മാറ്റിയ ശേഷം രാവിലെ ഒമ്പതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

