പോളിങ് സ്റ്റേഷനിലെ അസൗകര്യം വലച്ചു
text_fieldsചവറ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാർ നിയോജക മണ്ഡലത്തിലെ പോളിങ് സ്റ്റേഷനിൽ മണിക്കൂറുകളോളം വലഞ്ഞതായി പരാതി. മതിയായ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാതെ ഒരുക്കിയ മണ്ഡലത്തിലെ ഫെസിലിറ്റേഷൻ സെൻറർ സംവിധാനത്തിലെ അപാകതയാണ് വലച്ചത്. ചവറ ബ്ലോക്ക് ഓഫിസ് കാര്യാലയത്തിലാണ് ഫെസിലിറ്റേഷൻ െസൻർ സംവിധാനം ഏർപ്പെടുത്തിയിരുന്നത്.
ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ സംവിധാനത്തിലൂടെ മാത്രം വോട്ടുചെയ്തിരുന്ന ജീവനക്കാർക്ക് പുതിയ സംവിധാനത്തെക്കുറിച്ച് വേണ്ടത്ര അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും വോട്ടു ചെയ്യാനെത്തിയവർ പരാതിപ്പെട്ടു.
വെള്ളിയാഴ്ച രാവിലെമുതൽ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഓരോ വോട്ടറും രണ്ടുമുതൽ മൂന്നുമണിക്കൂർ വരെ കാത്തുനിൽക്കേണ്ട അവസ്ഥയാണുണ്ടായത്. ദൂെര സ്ഥലങ്ങളിൽ താമസിക്കുന്ന ചവറ നിയോജക മണ്ഡലത്തിൽ വോട്ടുള്ള വനിത ജീവനക്കാരാണ് മണിക്കൂറുകളോളം വലഞ്ഞവരിൽ പലരും. വൈകുന്നേരം ഏഴു കഴിഞ്ഞിട്ടും വെള്ളിയാഴ്ച വോട്ടിങ് തുടർന്നു.
ശനിയാഴ്ചയെങ്കിലും മതിയായ സൗകര്യം ഒരുക്കിയാൽ കാത്തുനിൽപ് ഒഴിവാക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

