Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസാമ്പത്തിക...

സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: യുവതി പിടിയില്‍

text_fields
bookmark_border
സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: യുവതി പിടിയില്‍
cancel
camera_alt

ലേ​ഖ ഹ​രി

കി​ളി​കൊ​ല്ലൂ​ര്‍: സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​മാ​സ​ത്തി​ന് ശേ​ഷം യു​വ​തി പി​ടി​യി​ല്‍. പോ​ള​യ​ത്തോ​ട് അ​മേ​യ ഭ​വ​ന​ത്തി​ല്‍ ലേ​ഖ ഹ​രി​യാ​ണ്​ (39) കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പു​ന്ത​ല​ത്താ​ഴം വൃ​ന്ദാ​വ​നം വീ​ട്ടി​ല്‍ സ​ജി​നി (52) ക​ഴി​ഞ്ഞ ആ​ഗ​സ്ത് 10നാ​ണ്​ ജീ​വ​നൊ​ടു​ക്കി​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്ന്​ ക​ണ്ടെ​ത്തി​യ ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ല്‍ ലേ​ഖ​യു​ടെ പേ​ര് പ​രാ​മ​ര്‍ശി​ച്ച​തി​നെ​തു​ട​ർ​ന്ന്​ സ​ജി​നി​യു​ടെ മ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കും കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ലേ​ഖ 2014ല്‍ ​പ​ത്തു​പേ​ര​ട​ങ്ങു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ഗ്രൂ​പ്പി​ലെ ഓ​രോ അം​ഗ​ത്തി​നും പ്ര​മു​ഖ ബാ​ങ്ക് വ​ഴി 30,000 രൂ​പ വീ​തം ഗ്രൂ​പ്പി​ന് മൂ​ന്ന് ല​ക്ഷം രൂ​പ വാ​യ്പ​യാ​യി ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​വാ​യി ല​ഭി​ക്കു​ന്ന തു​ക ലേ​ഖ​യെ ബാ​ങ്കി​ല​ട​ക്കാ​ന്‍ സ​ജി​നി ഏ​ൽ​പി​ച്ചു. ലേ​ഖ തു​ക ബാ​ങ്കി​ല​ട​ക്കാ​തെ മ​റ്റ് കാ​ര്യ​ങ്ങ​ള്‍ക്ക് വി​നി​യോ​ഗി​ച്ച​ത്രെ.

ലോ​ണ്‍ തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് ഗ്രൂ​പ് അം​ഗ​ങ്ങ​ള്‍ക്ക് ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രൂ​പ്പം​ഗ​ങ്ങ​ളാ​യ വീ​ട്ട​മ്മ​മാ​ര്‍ ലേ​ഖ​യെ ത​ങ്ങ​ൾ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ സ​ജി​നി​യോ​ട് ബാ​ങ്കി​ലെ പ​ണ​മ​ട​യ്​​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ സ​ജി​നി സ​മ്മ​ര്‍ദ​ത്തി​ലാ​യി. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ലേ​റെ​യും ക​ശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ വീ​ട്ട​മ്മ​മാ​രാ​ണ്.

തു​ക തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന് സ​ജി​നി ലേ​ഖ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ല. കൂ​ടാ​തെ സ​ജി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്രെ. ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്ക് മു​ന്നോ​ട്ടു​നീ​ങ്ങി​യ​തോ​ടെ ഗ്രൂ​പ്പം​ഗ​ങ്ങ​ൾ സ​ജി​നി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ഹ​ളം​വെ​ച്ചു. ഇ​തി​നെ​തു​ട​ര്‍ന്നു​ള്ള മാ​ന​സി​ക സ​മ്മ​ര്‍ദ​ത്തി​ൽ സ​ജി​നി വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം മൂ​ന്നു​മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ലേ​ഖ മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​ന് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി സ​മ​ര്‍പ്പി​ച്ചെ​ങ്കി​ലും കോ​ട​തി ത​ള്ളി. കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ വീ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ട് വ​ള​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ക്കെ​തി​രെ വ​ഞ്ച​ന​ക്കും ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കി​ളി​കൊ​ല്ലൂ​ര്‍ സി.​ഐ ഗി​രീ​ഷ്, എ​സ്.​ഐ​മാ​രാ​യ സ്വാ​തി, താ​ഹ കോ​യ, സു​കേ​ഷ്, സു​ധീ​ഷ്, സി.​പി.​ഒ സി​ന്ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്ത്​ തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ലേ​ക്ക് മാ​റ്റി. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന്​ കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedfinancial fraudwoman died
News Summary - The incident in which a housewife who was a victim of financial fraud took her own life-woman was arrested
Next Story