Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു; വാതിലടക്കം തകർന്നു
text_fieldsbookmark_border
തകർന്ന വാതിലും ജനലും
ശാസ്താംകോട്ട: ശാസ്താംകോട്ട വേങ്ങയിൽ വീട്ടിലേക്ക് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു കതകിൽ കെട്ടിയിട്ട് പൊട്ടിച്ചതാണോയെന്നും സംശയമുണ്ട്. വേങ്ങ ശശി മന്ദിരത്തിൽ രാധാമണിയുടെ വീടിനു നേരെയാണ് ആക്രമണം. ബുധനാഴ്ച പുലർച്ചെ 1.45 നാണ് സംഭവം.
വാതിലും ജനാലകളും ടൈൽസും തകർന്നു. ശാസ്താംകോട്ട ഡി.വൈ.എസ്.പി രാജ്കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് രാത്രിയിൽ തന്നെ സ്ഥലത്ത് എത്തി. ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
Next Story

