പച്ചക്കറി വാങ്ങാനെത്തിയ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ വയോധികൻ പിടിയിൽ
text_fieldsഇരവിപുരം: പച്ചക്കറി വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികൻ ഇരവിപുരം പൊലീസിന്റെ പിടിയിലായി. ഇരവിപുരം അമ്മാച്ചൻമുക്കിൽ സീന മൻസിലിൽ മുഹമ്മദ് മുജാബ് (63) ആണ് പിടിയിലായത്.
വെള്ളിയാഴ്ച ഇരവിപുരം അമ്മച്ചൻമുക്കിന് സമീപമുള്ള റോയൽ ഫ്രഷ് എന്ന പച്ചക്കറി കടയിലെത്തിയ പെൺകുട്ടിയെ കടക്കുള്ളിലേക്ക് പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാളുടെ അതിക്രമത്തിൽ ഭയന്ന പെൺകുട്ടി വീട്ടിലെത്തി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞു.
ഇരവിപുരം ഇൻസ്പെക്ടർ എസ്. അജിത്ത്കുമാർ, എസ്.ഐമാരായ ദിലീപ്, സുനിൽ, സി.പി.ഒമാരായ വിഷ്ണു, ശോഭ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

