മുക്കടവിലെ മണ്‍തിട്ടകള്‍ ഇടിഞ്ഞിറങ്ങുന്നു
text_fieldsപത്തനാപുരം: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ മുക്കടവിലെ മൺതിട്ടകൾ ഇടിഞ്ഞിറങ്ങുന്നു. മുക്കടവിലെ കൂറ്റൻ മൺതിട്ടകളില്നിന്നാണ് കഴിഞ്ഞ രാത്രി വ്യാപകമായി മണ്ണിടിച്ചിലുണ്ടായത്. മണ്‍തിട്ടയ്ക്ക് മുകളിലുണ്ടായിരുന്ന റബര്‍ മരങ്ങള്‍ ഉള്‍പ്പെടെയാണ് പാതയിലേക്ക് പതിച്ചത്. വാഹന ഗതാഗതം കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. പത്തനാപുരം ഭാഗത്തേക്ക് പോകുമ്പോള്‍ മുക്കടവ് പാലത്തിനു ശേഷം വലതുവശത്തുനിന്നുമാണ് മണ്ണിടിഞ്ഞത്. ഇവിടെ വളവുകൾ നേരെയാക്കി റോഡ് നിർമിക്കാൻവേണ്ടി വലിയതോതില്‍ മണ്ണ് നീക്കം ചെയ്തിരുന്നു. ഇതോടെ ഇരുവശങ്ങളിലും ചെങ്കുത്തായ കൂറ്റൻ മൺതിട്ടകളായി മാറി.
അശാസ്ത്രീയമായി മണ്ണെടുത്തതിനാലാണ് തുടർച്ചയായി ഇടിച്ചിൽ ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സാധാരണ അളവിൽ കൂടുതൽ മണ്ണിടിക്കേണ്ടി വന്നാൽ ഇരുവശങ്ങളിലേക്കും ചരിച്ചാണ് മൺതിട്ടകൾ നിർമിക്കുക. പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് മുക്കടവിലെ മണ്‍തിട്ടയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

