Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവതിയുടെ മരണം; ശ്വാസം...

യുവതിയുടെ മരണം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

text_fields
bookmark_border
Man killed by two friends in Delhi, body dumped in Uttar Pradesh’s Baraut
cancel

കൊല്ലം: കാടുമൂടിക്കിടന്ന റെയിൽേവ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കേസിൽ റിമാൻഡിലായ നാസുവിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി അഞ്ചലിലെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. സംഭവസമയത്തെ വസ്ത്രം വീട്ടിൽ നിന്ന് കണ്ടെത്തി. കൃത്യം നടന്നതിന് ശേഷം പോയ സ്ഥലങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ശനിയാഴ്ച വീണ്ടും വിശദമായി ചോദ്യം ചെയ്യും.

ബലാത്സംഗത്തിനിടെ നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് പ്രതി കൊലപ്പെടുത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ശ്വാസതടസ്സമാണ് യുവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക മൊഴി. റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്: 29ന് വൈകീട്ട് 3.30ക്ക് കൊല്ലം ബീച്ചിൽ െവച്ച് പരിചയപ്പെട്ട യുവതിയെ നാസു റെയിൽവേ ക്വാർട്ടേഴ്സിലെത്തിച്ചു. ലൈംഗിക ബന്ധപ്പെടുന്നതിനിടയിൽ യുവതി നിലവിളിച്ചതോടെ മറ്റുള്ളവർ കേൾക്കുമെന്ന് ഭയന്ന് നാസു വായും മൂക്കും ചേർത്ത് പൊത്തിപ്പിടിച്ചു.

ഇതോടെ അവർ ശ്വാസം മുട്ടി മരിച്ചു. പിന്നീട് യുവതിയുടെ പക്കലുണ്ടായിരുന്ന പണവും മൊബൈൽ ഫോണുമെടുത്ത് സ്ഥലത്ത് നിന്ന് പോയി. മൃതദേഹം കണ്ടെത്തിയതോടെ 31ന് പുലർച്ച ഫോണുമായി കൊട്ടിയം പൊലീസിന്റെ പിടിയിലായ നാസുവിനെക്കുറിച്ച് അന്വേഷണം നടത്തി. തുടർന്ന് അഞ്ചലിലെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. യുവതിയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവാവിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്ന് കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam news
News Summary - The death of the young woman; Remand report that he was killed by suffocation
Next Story