Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോർപറേഷൻ ബജറ്റ്​...

കോർപറേഷൻ ബജറ്റ്​ അ​ടി​സ്ഥാ​ന​ത്തി​ലൂ​ന്നി, സ​മ​തു​ലി​ത വി​ക​സ​നം​തേ​ടി

text_fields
bookmark_border
കോർപറേഷൻ ബജറ്റ്​ അ​ടി​സ്ഥാ​ന​ത്തി​ലൂ​ന്നി, സ​മ​തു​ലി​ത വി​ക​സ​നം​തേ​ടി
cancel
camera_alt

കൊ​ല്ലം തൃ​ക്ക​ട​വൂ​ർ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ തേ​വ​ള്ളി ക​ര​ക്കാ​രു​ടെ എ​ടു​പ്പു​കു​തി​ര അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലൂ​ടെ വ​ള്ള​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്നു

കൊ​ല്ലം: മി​ന്നു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക്​ ഒ​ഴി​വു​ന​ൽ​കി കൊ​ല്ലം ജ​ന​ത​യു​ടെ ദി​ന​ച​ര്യ​യി​ൽ​നി​ന്ന് രൂ​പ​പ്പെ​ട്ട​തെ​ന്ന സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​മാ​യി ആ​ദ്യ ബ​ജ​റ്റ് ​ അ​വ​ത​രി​പ്പി​ച്ച്​ കോ​ർ​പ​റേ​ഷ​നി​ലെ യു.​ഡി.​എ​ഫ്​ ഭ​ര​ണ​സ​മി​തി. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തും സ​മ​തു​ലി​ത ന​ഗ​ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന​തു​മാ​യ ബ​ജ​റ്റാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ ക​രു​മാ​ലി​ൽ ഡോ. ​ഉ​ദ​യ സു​കു​മാ​ര​ൻ​ അ​വ​ത​രി​പ്പി​ച്ച​ത്. മേയർ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു.

കൊ​ല്ലം ന​ഗ​ര​ത്തി​നാ​യി ഉ​ത്ത​ര​വാ​ദി​ത്തം, യാ​ഥാ​ർ​ഥ്യം, പു​തു​ക്ക​ൽ എ​ന്നീ മൂ​ല്യ​ങ്ങ​ളാ​ണ്​ ബ​ജ​റ്റ്​ മു​ന്നോ​ട്ടു​വ​ക്കു​ന്ന​തെ​ന്ന്​ ഡെ​പ്യൂ​ട്ടി മേ​യ​ർ വ്യ​ക്ത​മാ​ക്കി. ആ​ദ്യം ജീ​വ​ൻ സം​ര​ക്ഷി​ക്കു​ക, ദി​ന​സ​മ​സ്യ​ക​ൾ പ​രി​ഹ​രി​ക്കു​ക, ന​ഗ​ര​ത്തി​ന്റെ സാ​മ്പ​ത്തി​ക​ശ​ക്തി ഉ​റ​പ്പാ​ക്കു​ക ശേ​ഷം ഭാ​വി​യി​ലെ കൊ​ല്ലം നി​ർ​മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​ണ് ​മു​ൻ​തൂ​ക്കം. 53.75 കോ​ടി രൂ​പ മു​ൻ ബാ​ക്കി​യി​രി​പ്പും പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1330. 76 കോ​ടി രൂ​പ മ​തി​പ്പു​വ​ര​വും ചേ​ർ​ത്ത്​ 1384.51 കോ​ടി രൂ​പ ആ​കെ വ​ര​വാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ത്യ​ചെ​ല​വു​ക​ളും പ​ദ്ധ​തി ചെ​ല​വു​മെ​ല്ലാം ചേ​ർ​ത്ത്​ 1270.00 കോ​ടി ചെ​ല​വ്​ ക​ഴി​ഞ്ഞ്​ ആ​കെ 114.51 കോ​ടി നീ​ക്കി ബാ​ക്കി വ​രു​ന്ന ബ​ജ​റ്റാ​ണ്​​ 2026-27 കാ​ല​യ​ള​വി​ലേ​ക്ക്​ അ​വ​ത​രി​പ്പി​ച്ച​ത്.

2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​സ​മി​തി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​നേ​ക്കാ​ൾ വ​ര​വി​ലും ചെ​ല​വി​ലും നീ​ക്കി​യി​രി​പ്പി​ലും വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ്​ ഇ​ത്ത​വ​ണ​ത്തേ​ത്. ഈ ​വ​ർ​ഷ​ത്തേ​ക്കു​ള്ള നീ​ക്കി​ബാ​ക്കി​യാ​കു​മെ​ന്ന്​ ക​ഴി​ഞ്ഞ ബ​ജ​റ്റ്​ പ്ര​വ​ചി​ച്ച​തി​നേ​ക്കാ​ൾ 30 കോ​ടി​യോ​ളം രൂ​പ നീ​ക്കി​യി​രി​പ്പി​ൽ കു​റ​വാ​ണ്​ വ​ന്നി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ, മ​തി​പ്പ്​ വ​ര​വ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കൊ​ൾ 193 കോ​ടി​യോ​ളം രൂ​പ​യു​ടെ ​വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ്​ പു​തി​യ ബ​ജ​റ്റ്​ പ്ര​തീ​ക്ഷ​വെ​ക്കു​ന്ന​ത്. നീ​ക്കി​യി​രി​പ്പും ചേ​ർ​ത്ത്​ ആ​കെ വ​ര​വി​ൽ 156 കോ​ടി​യോ​ളം വ​ർ​ധ​ന​വാ​ണു​ണ്ടാ​കു​ക. ചെ​ല​വും അ​തി​ന​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 125 കോ​ടി രൂ​പ വ​രെ ഉ​യ​രു​മെ​ന്നാ​ണ്​ ബ​ജ​റ്റ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, നീ​ക്കി​യി​രി​പ്പ്​ 100 കോ​ടി​ക്ക്​ മു​ക​ളി​ലേ​ക്ക്​ ക​യ​റു​മെ​ന്നും പ്ര​തീ​ക്ഷ​വെ​ക്കു​ന്നു.

റോ​ഡു​ക​ൾ, ഡ്ര​യി​നേ​ജ്, പൊ​തു സു​ര​ക്ഷ എ​ന്നി​വ​ക്കാ​ണ്​ ബ​ജ​റ്റി​ൽ ​പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​വി​ഞ്ഞൊ​ഴു​കു​ന്ന ഓ​ട​ക​ളും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത റോ​ഡു​ക​ളും വി​ക​സ​ന​മെ​ന്ന സ​ങ്ക​ൽ​പ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന്​ അ​ട​യാ​ള​പ്പെ​ടു​ത്തി നി​ല​വി​ലെ കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ സ്ഥി​തി​യെ ബ​ജ​റ്റ്​ വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്. തു​റ​മു​ഖ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ആ​യി​രി​ക്ക​ണം ഇ​നി​യു​ള്ള കൊ​ല്ല​ത്തെ റോ​ഡ്​ വി​ക​സ​ന​മെ​ന്ന്​ ബ​ജ​റ്റ്​ വി​ഭാ​വ​നം ചെ​യ്യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പും അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞും മേ​യ​ർ എ.​കെ. ഹ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​ത്തോ​ടെ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ ചി​ന്ന​ക്ക​ട മേ​ൽ​പാ​ലം പൊ​ളി​ക്ക​ൽ​ ത​ന്നെ​യാ​ണ്​ ബ​ജ​റ്റി​ലും പ്ര​ഥ​മ പ​ദ്ധ​തി നി​ർ​ദേ​ശ​മാ​യി അ​വ​ത​രി​ക്ക​പ്പെ​ട്ട​ത്.

ചി​ന്ന​ക്ക​ട മേ​ൽ​പാ​ലം പൊ​ളി​ച്ചു​മാ​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ​നി​ന്ന് തു​ട​ങ്ങി എ​സ്.​എം.​പി പാ​ല​സ് ബ​ന്ധ​പ്പെ​ടു​ത്തി താ​ലൂ​ക്കോ​ഫി​സ് വ​രെ എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണ​ത്തി​നാ​യി​ ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​യി 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. കു​ടി​വെ​ള്ളം, മാ​ലി​ന്യ​സം​സ്ക​ര​ണം, തെ​രു​വു​നാ​യ് ​സം​ര​ക്ഷ​ണം, ന​ഗ​ര​വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം, തെ​രു​വ്​​വി​ള​ക്ക്​ എ​ന്നി​ങ്ങ​നെ അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ​ക്കൊ​പ്പം കൊ​ല്ല​ത്തെ ‘ടോ​പ് ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​ൻ’ ആ​ക്കി മാ​റ്റാ​നു​ള്ള വീ​ക്ഷ​ണ​വും ബ​ജ​റ്റ്​ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി മാ​ത്രം 100 കോ​ടി രൂ​പ​യാ​ണ്​ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്.

ബജറ്റ് ഒ​റ്റ​നോ​ട്ട​ത്തി​ൽ

മു​ൻ​ബാ​ക്കി: 537576554 രൂ​പ

മ​തി​പ്പു​വ​ര​വ്​: 13307617005 രൂ​പ

ആ​കെ വ​ര​വ്​: 13845193559 രൂ​പ

ആ​കെ ചെ​ല​വ്​: 12700028397 രൂ​പ

നീ​ക്കി ബാ​ക്കി: 1145165162 രൂ​പ

വൻ പദ്ധതികളുമായി കോർപറേഷൻ

കൊ​ല്ലം -ടോ​പ് ടൂ​റി​സ്റ്റ്

ഡെ​സ്റ്റി​നേ​ഷ​ൻ

ഒ​ന്നാം​നി​ര​യി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​മാ​കാ​ൻ കൊ​ല്ല​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ടു​ക​യാ​ണ്​ ബ​ജ​റ്റ്. കൊ​ല്ല​ത്തെ അ​നു​ഭ​വി​ച്ച​റി​യു​ന്ന​തി​ന് മ​ത്സ്യ​ബ​ന്ധ​ന യാ​ത്ര, കാ​യ​ൽ സ​ഞ്ചാ​രം, ഗ്രാ​മീ​ണ ജീ​വി​തം നേ​രി​ട്ട​റി​യു​ന്ന​തി​നും, പ്രാ​ദേ​ശി​ക ഭ​ക്ഷ​ണം, ക​ല, സം​ഗീ​തം, മേ​ള​ക​ൾ ഇ​വ​യെ​ല്ലാം ചേ​ർ​ന്ന അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി വേ​ണം. സ​ഞ്ചാ​രി​ക​ൾ കൊ​ല്ല​ത്തി​ന്‍റെ അം​ബാ​സ​ഡ​റാ​യി മ​ട​ങ്ങ​ണ​മെ​ന്ന സ്വ​പ്ന​മാ​ണ്​ പ​ങ്കു​വെ​ക്കു​ന്ന​ത്. കൊ​ല്ല​ത്തി​ന്റെ ടൂ​റി​സം, ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ, റോ​ഡ​രു​കി​ലെ ക​ട​ക​ൾ, ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​ങ്ങ​നെ എ​ല്ലാ​വ​ർ​ക്കും വ​രു​മാ​നം ഉ​ണ്ടാ​കു​ന്ന രീ​തി​യി​ലാ​ക​ണം ടൂ​റി​സം വി​ക​സ​നം. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ളും ഫ​ണ്ടു​ക​ളും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ബ​ജ​റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൊ​ല്ല​ത്തെ ടോ​പ് ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​ക്കാ​യി 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

പ്ര​കാ​ശ​മു​ള്ള കൊ​ല്ലം, സു​ര​ക്ഷി​ത കൊ​ല്ലം

തെ​രു​വു​വി​ള​ക്കു​ക​ൾ ധാ​രാ​ളം ഉ​ള്ള​പ്പോ​ഴും ഏ​കീ​കൃ​ത​മാ​യ പ​രി​പാ​ല​ന സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​ന്‍റെ കു​റ​വ്​ കൊ​ല്ലം ന​ഗ​ര​ത്തി​ൽ നി​ഴ​ലി​ക്കു​ന്ന​താ​യി ബ​ജ​റ്റ്. നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്ന‌ം ലൈ​റ്റു​ക​ൾ വി​വി​ധ ഏ​ജ​ൻ​സി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ്. ലൈ​റ്റ് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ആ​രെ സ​മീ​പി​ക്ക​ണം എ​ന്ന​ത്​ പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​ക്ക്​ പ​രി​ഹാ​ര​വും മു​ന്നോ​ട്ടു​വെ​ക്കു​ന്നു.

ഏ​കീ​കൃ​ത സ്ട്രീ​റ്റ് ലൈ​റ്റ് മാ​നേ​ജ്മെ​ന്റ് സെ​ൽ വേ​ണം എ​ന്ന​താ​ണ്​ ആ​ദ്യ നി​ർ​ദേ​ശം. തെ​രു​വ്​ വി​ള​ക്ക്​ വി​ഷ​യ​ത്തി​ൽ സിം​ഗി​ൾ നോ​ഡ​ൽ ഏ​ജ​ൻ​സി രൂ​പ​വ​ത്ക​രി​ക്ക​ണം, എ​ല്ലാ ലൈ​റ്റു​ക​ളും ഒ​രേ സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രി​പാ​ലി​ക്ക​ണം, എ​ൽ.​ഇ.​ഡി.​യി​ലേ​ക്ക് പൂ​ർ​ണ​മാ​യി മാ​റ​ണം എ​ന്നി​വ​യാ​ണ്​ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര​നി​ർ​ദേ​ശ​ങ്ങ​ൾ. പ്ര​കാ​ശ​മു​ള്ള കൊ​ല്ല​ത്തി​നാ​യി 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

സ​ൺ​സെ​റ്റ് സി​റ്റി

ക​ന്യാ​കു​മാ​രി പോ​ലെ അ​സ്ത​മ​യ സൂ​ര്യ​ന്‍റെ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ കൊ​ല്ലം ന​ഗ​ര​ത്തി​​ലേ​ക്ക്​ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ക​യാ​ണ്​ ബ​ജ​റ്റ്. ‘സ​ൺ​സെ​റ്റ്​ സി​റ്റി’ ആ​ക്കി കൊ​ല്ല​ത്തെ മാ​റ്റു​ന്ന​തി​നാ​യി ബീ​ച്ച് മു​ത​ൽ ലൈ​റ്റ് ഹൗ​സ് വ​രെ​യു​ള്ള ഭാ​ഗം മാ​ലി​ന്യ മു​ക്ത​മാ​ക്കി പൂ​ന്തോ​ട്ടം സ​ജ്ജ​മാ​ക്കി ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കും. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വെ​ച്ച് പി​ടി​പ്പി​ച്ച് പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ഗ​ര​ത്തെ കാ​ർ​ബ​ൺ ഫ്രീ ​സി​റ്റി​യാ​ക്കും. ഈ ​പ​ദ്ധ​തി​ക്കാ​യി ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി. സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന്​ പ്രോ​ത്സാ​ഹ​ന​ത്തി​ലൂ​ടെ സോ​ളാ​ർ സി​റ്റി ആ​ക്കി കൊ​ല്ല​ത്തെ മാ​റ്റും.

ശു​ചി​ത്വ കൊ​ല്ലം, മേ​ന്മ​യു​ള്ള കൊ​ല്ലം

​കൊ​ല്ലം ന​ഗ​ര​ത്തെ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കി മാ​റ്റാ​നും മാ​ലി​ന്യ​മു​ക്ത​മാ​യി പ​രി​പാ​ലി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള മോ​ഡ​ൽ റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും, റോ​ഡ് റീ​സ​ർ​ഫേ​സി​ങ്, കു​ഴി​ക​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്ക​ൽ, ഓ​ട​ക​ളി​ലെ ചെ​ളി നീ​ക്കം​ചെ​യ്യ​ൽ, ക​ൾ​വെ​ർ​ട്ട് വീ​തി വ​ർ​ധി​പ്പി​ക്ക​ൽ, ജ​ങ്​​ഷ​നു​ക​ളു​ടെ വി​ക​സ​നം, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​നും 15 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

പ്ലാ​സ്റ്റി​ക്, ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നും മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നും 5 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ബി​ന്നു​ക​ൾ ന​ൽ​കു​ന്ന​തി​നും, മെ​ക്ക​നൈ​സ്‌​ഡ് എ​യ്റോ​ബി​ക് കം​പോ​സ്റ്റ് യൂ​നി​റ്റും, എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും എ​യ്‌​റോ​ബി​ക് കം​പോ​സ്റ്റ് യൂ​നി​റ്റ്​ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 5 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

കൊ​ല്ലം തോ​ടി​ന്റെ ശു​ദ്ധീ​ക​ര​ണം, നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ൽ, ന​ഗ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കൈ​വ​രി​ക​ൾ​ക്ക് കോ​ർ​പ​റേ​ഷ​ന്‍റെ അം​ഗീ​കൃ​ത നി​റം ന​ൽ​കി പൂ​ച്ചെ​ടി​ക​ൾ വെ​ച്ച് പി​ടി​പ്പി​ക്കു​ക, ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, ചി​ന്ന​ക്ക​ട റൗ​ണ്ടി​ൽ നാ​ഷ​ന​ൽ ഫ്ലാ​ഗ് പോ​യ​ന്റ് സ്ഥാ​പി​ക്ക​ൽ, ച​ര​ക്ക് ഗ​താ​ഗ​തം, എ​ന്നി​വ ഇ​ൻ​ല​ന്റ് നാ​വി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കും. എ​സ്.​എം.​പി പാ​ല​സ്, പ​ഴ​യ മു​നി​സി​പ്പ​ൽ ഓ​ഫി​സ്, ത​ങ്ക​ശ്ശേ​രി കോ​ട്ട, സെ​മി​ത്തേ​രി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള​ള സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ഗ​ര​ത്തി​ലെ ച​രി​ത്ര പു​രു​ഷ​ൻ​മാ​രു​ടെ സ്‌​മാ​ര​ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ര​ണ്ട്​ കോ​ടി രൂ​പ വ​ക​യി​രു​ത്തി. കു​ടും​ബ​ശ്രീ​യി​ൽ ഡാ​റ്റാ എ​ൻ​ട്രി അ​റി​യാ​വു​ന്ന സ്ത്രീ​ക​ൾ​ക്ക് മെ​യി​ൻ ഓ​ഫീ​സി​ലും അ​ഞ്ച്​ സോ​ണ​ൽ ഓ​ഫീ​സി​ലും കൗ​ണ്ട​ർ അ​നു​വ​ദി​ച്ച് നി​ശ്ചി​ത ഫീ​സ് നി​ർ​ണ​യി​ച്ച് കെ-​സ്മാ​ർ​ട്ടി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും.

കാ​ത്തി​രി​ക്കു​ന്ന പ​ഴ​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി

ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന ഘ​ട്ട​മാ​യ ത​ട​യി​ണ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം അ​പാ​ക​ത പ​രി​ഹ​രി​ച്ച് ആ​രം​ഭി​ക്കു​ക​യും പ​ദ്ധ​തി​യി​ൽ ക​രി​ക്കോ​ട്, ക​ട​വൂ​ർ മേ​ഖ​ല​യെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​വാ​സി​ക​ൾ​ക്ക് 24 മ​ണി​ക്കൂ​റും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 145 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

സ്ലോ​ട്ട​ർ ഹൗ​സ് ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന​തി​ന്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കാ​നും ഒ​പ്പം പു​തി​യ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ന​വീ​ക​രി​ച്ച ബ​ൽ​ജി​യം മോ​ഡ​ൽ മീ​റ്റ് പ്രോ​സ​സി​ങ്​ (ബ​ൽ​ജി​യം മാ​തൃ​ക​യി​ലു​ള്ള അ​റ​വു​ശാ​ല) സ്ലോ​ട്ട​ർ ഹൗ​സ് നി​ർ​മി​ക്കു​ന്ന​തി​നും അ​ഞ്ച്​ കോ​ടി രൂ​പ നീ​ക്കി​വെ​ച്ചു.

ന​ഗ​ര​ത്തി​ലെ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് ഷെ​ൽ​ട്ട​ർ സം​വി​ധാ​നം, മു​ഴു​വ​ൻ നാ​യ്ക്ക​ൾ​ക്കും വാ​ക്‌​സി​നേ​ഷ​ൻ, സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും ലൈ​സ​ൻ​സ് ല​ഭ്യ​മാ​ക്ക​ൽ, എ.​ബി.​സി. പ്രോ​ഗ്രാം എ​ന്നി​വ​ക്ക്​ ര​ണ്ട്​ കോ​ടി രൂ​പ വ​ക​യി​രു​ത്തി.

കു​രീ​പ്പു​ഴ സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ്​ പ്ലാ​ന്‍റി​ൽ​ ആ​ധു​നി​ക സം​സ്ക​ര​ണ രീ​തി​യാ​യ വാ​ക്വം ടെ​ക്നോ​ള​ജി അ​വ​ലം​ബി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നും അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 150 കോ​ടി രൂ​പ വ​ക​യി​രു​ത്തി. തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളും ബ​ങ്കു​ക​ളും നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി 2 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്

കൊ​ല്ലം വാ​ടി ക​ട​പ്പു​റ​ത്തെ സ്വാ​ദേ​റി​യ മ​ത്സ്യ സ​മ്പ​ത്തി​നെ ബ്രാ​ൻ​ഡാ​ക്കി മാ​റ്റു​മെ​ന്ന്​ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​നം. ഇ​തി​നാ​യി 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കേ​ന്ദ്ര/​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന​തി​ന് ഫി​ഷ​ർ​മെ​ൻ സ​പ്പോ​ർ​ട്ട് സെ​ൽ രൂ​പ​വ​ത്ക​രി​ക്കും. തു​റ​മു​ഖ ന​വീ​ക​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, മ​ത്സ്യ വി​ൽ​പ​ന​ക്ക്​ ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോം, ​സം​രം​ഭ​ങ്ങ​ൾ, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​ക്കാ​യി അ​ഞ്ച്​ കോ​ടി രൂ​പ വ​ക​യി​രു​ത്തി.

ബ​ജ​റ്റ്​ ചു​രു​ക്ക​ത്തി​ൽ

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ന്ന​തി​നും റി​വോ​ൾ​വി​ങ്​ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നും -10 കോ​ടി രൂ​പ

ഇ​ല​ക്ട്രി​ക് ക്രി​മ​റ്റോ​റി​യം സ്ഥാ​പി​ക്കും -5 കോ​ടി രൂ​പ

ഐ.​ടി പാ​ർ​ക്കു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും, എം​പ​വ​റി​ങ്​ സ്കി​ൽ​ഡ് യൂ​ത്ത് പ​ദ്ധ​തി പ​ദ്ധ​തി​യി​ലൂ​ടെ പ​ര​മാ​വ​ധി തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന് -50 ല​ക്ഷം രൂ​പ

പ്ലെ​യി​സ്മെ​ന്‍റ്​ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ -2 ല​ക്ഷം രൂ​പ

പി.​എം.​എ.​വൈ/​ലൈ​ഫ് പ​ദ്ധ​തി എ​ന്നി​വ​യി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​നും, മെ​യി​ന്‍റ​ന​ൻ​സി​നും, കോ​ർ​പ​റേ​ഷ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റു​ക​ളു​ടെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും -30 കോ​ടി രൂ​പ

‘എ​ന്‍റെ വീ​ട്ടി​ലെ പ​ച്ച​ക്ക​റി എ​ന്റെ ആ​രോ​ഗ്യം’ സം​സ്‌​കാ​രം വ​ള​ർ​ത്തു​ന്ന​തി​നും, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഡി​ജി​റ്റ​ൽ വി​പ​ണ​ന സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നും -3 കോ​ടി രൂ​പ

പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന്,​ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്, ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോ​മു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ന്​ -1 കോ​ടി രൂ​പ

സ്‌​കൂ​ളു​ക​ളി​ൽ പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്, അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക്​ ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നും മെ​യി​ന്റ​ന​ൻ​സി​നും ക​ലോ​ൽ​സ​വം ന​ട​ത്തി​പ്പി​നും -10 കോ​ടി രൂ​പ

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നൈ​പു​ണ്യ പ​രി​ശീ​ല​നം, ട്രൈ​സൈ​ക്കി​ൾ, സ്റ്റാ​റ്റി​ക് സൈ​ക്കി​ൾ എ​ന്നി​വ വാ​ങ്ങു​ക, ബ​ഡ്‌​സ് സ്കൂ‌​ളു​ക​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണം -5 കോ​ടി രൂ​പ

വ​നി​ത​ക​ൾ​ക്ക് ചെ​റു​കി​ട വ്യ​വ​സാ​യ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, തൊ​ഴി​ൽ പ​രി​ശീ​ല​നം, വ​നി​ത​ക​ൾ​ക്കാ​യി വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്ക​ൽ, വ​നി​ത ഫു​ഡ് പാ​ർ​ക്ക്​ നി​ർ​മാ​ണം -5 കോ​ടി രൂ​പ

ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടാ​ൻ ഹി​റ്റ് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി ന​ട​പ്പാ​ക്കു​ന്ന​തി​ന് മേ​ൽ​നോ​ട്ട​സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മാ​ർ​ഗ​രേ​ഖ​യാ​യ ‘ഓ​റ​ഞ്ച് ബു​ക്ക്’ പു​തു​ക്കു​ക്ക​തി​നും -20 ല​ക്ഷം രൂ​പ

യു​വ​ജ​ന കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി, സ്‌​കൂ​ൾ സ്പോ​ർ​ട്​​സ്​ പ്രോ​ത്സാ​ഹ​നം, വ​നി​ത കാ​യി​ക പ​ദ്ധ​തി, തീ​ര​ദേ​ശ കാ​യി​ക​മേ​ള, നീ​ന്ത​ൽ പ​രി​ശീ​ല​നം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് കാ​യി​ക​പ​രി​പാ​ടി​ക​ൾ -1 കോ​ടി രൂ​പ

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി -5 ല​ക്ഷം രൂ​പ

പാ​ർ​ക്കു​ക​ൾ ആ​ധു​നി​ക​വ​ത്​​ക​രി​ക്കാ​നും, എം.​ജി പാ​ർ​ക്കി​നോ​ട് ചേ​ർ​ന്ന് ഇ​ൻ​ഡോ​ർ മോ​ഡ​ൽ ബ​ങ്കു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും, അ​ഞ്ചാ​ലും മൂ​ട് ഓ​പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യം നി​ർ​മാ​ണ​ത്തി​നും ടോ​യ്‌​ല​റ്റ് കോം​പ്ല​ക്‌​സി​നു​മാ​യി -1 കോ​ടി രൂ​പ

ആ​സ്‌​പി​റേ​ഷ​ൻ ടോ​യ്‌​ല​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും, സ്കൂ‌​ൾ ടോ​യ്‌​ല​റ്റു​ക​ൾ ശു​ചി​ത്വ​മു​ള്ള​താ​ക്കു​ന്ന​തി​നും, സ്കൂ‌​കൂ​ളു​ക​ളി​ൽ നാ​പ്കി​ൻ വെ​ന്റി​ങ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നും -60 ല​ക്ഷം രൂ​പ

ന​ഗ​ര​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും -10 ല​ക്ഷം രൂ​പ

നൃ​ത്തോ​ത്സ​വം, നാ​ട​കോ​ത്സ​വം, സം​ഗീ​ത വി​രു​ന്നി​നു​മാ​യി -50 ല​ക്ഷം രൂ​പ

ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, ഡി​ജി​റ്റ​ൽ സ്കി​ൽ പ​രി​ശീ​ല​നം, സ്മാ​ർ​ട്ട് സി​റ്റി മാ​നേ​ജ്‌​മെ​ന്റ് സം​വി​ധാ​നം, ജ​ന​പ്ര​തി​നി​ക​ൾ​ക്ക് ലാ​പ്ടോ​പ് അ​നു​വ​ദി​ക്കു​ക -50 ല​ക്ഷം രൂ​പ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationbudgetdevelopmentKollam
News Summary - The corporation sought balanced development based on the budget
Next Story