Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമെതുകുംമേല്‍-പട്ടാഴി...

മെതുകുംമേല്‍-പട്ടാഴി പാത നിര്‍മാണം അശാസ്ത്രീയമെന്ന്

text_fields
bookmark_border
vehicle accident
cancel
camera_alt

മെതുകുംമേല്‍ പൊലിക്കോട് പാതയില്‍ പട്ടാഴി കടുവാക്കുഴിക്ക്​ സമീപം താഴ്ചയിലേക്ക് മറിഞ്ഞ വാഹനം

കുന്നിക്കോട്: പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ മെതുകുംമേല്‍ പട്ടാഴി പാതയുടെ നിര്‍മാണം അശാസ്ത്രീയമെന്ന് ആക്ഷേപം. അപകടമേഖലകളില്‍ സംരക്ഷണഭിത്തികളോ വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന ഭാഗങ്ങളില്‍ തറയോടുകളോ സ്ഥാപിക്കാതെയാണ് പാത നിര്‍മിച്ചിരിക്കുന്നത്. ഇതുകാരണം അപകടങ്ങള്‍ പതിവാകുകയാണ്‌. കഴിഞ്ഞദിവസം പട്ടാഴി കടുവാക്കുഴി ജങ്​ഷന് സമീപം കാറ് താഴ്ചയിലേക്ക് മറിഞ്ഞതാണ് ഏറ്റവുമൊടുവിലെ സംഭവം.

പാത നിര്‍മാണത്തെപ്പറ്റി തുടക്കത്തില്‍തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പട്ടാഴി പഞ്ചായത്തിലെ മെതുകുംമേലില്‍നിന്ന്​ ആരംഭിച്ച് ആറാട്ടുപുഴ, പട്ടാഴി, കോളൂര്‍മുക്ക്, രണ്ടാലുംമൂട് വഴി കുന്നിക്കോട് ദേശീയപാതയില്‍ എത്തുകയും അവിടെ നിന്നും മേലില വഴി പൊലിക്കോട് എം.സി റോഡില്‍ അവസാനിക്കുകയും ചെയ്യുന്നാണ് പാത. താഴ്ചയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ബലപ്പെടുത്തുകയും ഓടകള്‍ നിര്‍മിക്കുകയും ചെയ്യണമെന്ന് തുടക്കത്തി​േല നിർദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ല.

പട്ടാഴി കോളൂര്‍ മുക്കില്‍ ഇരുപത് മീറ്റര്‍ താഴ്ചയിലുള്ള സംരക്ഷണഭിത്തിയുടെ നിര്‍മാണം പകുതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പാതയുടെ ടാറിങ്​ പ്രവര്‍ത്തനങ്ങള്‍ വരെ പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുചക്രവാഹനങ്ങള്‍ അടക്കം പാതയുടെ വശങ്ങളിലെ താഴ്ചയിലേക്ക് മറിഞ്ഞ്​ അപകടത്തില്‍പെടുന്നുണ്ട്. വശങ്ങളില്‍ സംരക്ഷണഭിത്തിയോ ക്രാഷ് ബാരിയറുകളോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road construction
News Summary - The construction of the Methukummel-Pattazhi road is unscientific
Next Story