മരക്കൊമ്പ് ഒടിഞ്ഞുവീണു; ദേശീയപാതയിൽ ഗതാഗതം മുടങ്ങി
text_fieldsമാടൻനട ജങ്ഷനിൽ ദേശീയപാതയിലേക്ക് ഒടിഞ്ഞുവീണ
മരക്കൊമ്പ് അഗ്നിരക്ഷാസേന മുറിച്ചു മാറ്റുന്നു
ഇരവിപുരം: ദേശീയപാതക്കരികിലെ ക്ഷേത്രവളപ്പിൽ നിന്ന ആൽമരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് ഒടിഞ്ഞുവീണു. സംഭവ സമയം അതുവഴി വരികയായിരുന്ന കാർ യാത്രക്കാരും, ബൈക്ക് യാത്രക്കാരനും തലനാരിഴക്ക് രക്ഷപെട്ടു. വ്യാഴാഴ്ച രാത്രി ഏഴേകാലോടെ കൊല്ലം മാടൻനട ജങ്ഷനിലാണ് സംഭവം. ജങ്ഷനിൽ റോഡിന്റെ മധ്യഭാഗത്തുള്ള ക്ഷേത്രത്തിനോട് ചേർന്നുള്ള ആൽമരത്തിന്റെ മുകൾഭാഗത്ത്നിന്ന് വലിയ കൊമ്പ് ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മുടങ്ങി. ജങ്ഷനിലെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. കടപ്പാക്കടയിൽ നിന്നുള്ള അഗ്നിരക്ഷാസേന സംഘമാണ് അര മണിക്കൂർ കൊണ്ട് മരക്കൊമ്പുകൾ പൂർണമായും മുറിച്ചുമാറ്റിയത്. ഇരവിപുരം പൊലീസും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

