Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർഥികളുടെ മൃതദേഹം കല്ലടയാറ്റിൽ

text_fields
bookmark_border
കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർഥികളുടെ മൃതദേഹം കല്ലടയാറ്റിൽ
cancel
camera_alt

ആദിത്യൻ, അമൽ

പത്തനാപുരം: പട്ടാഴിയില്‍ നിന്നു കാണാതായ വിദ്യാർഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ നിന്ന് കണ്ടെത്തി. പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ ഏറത്തു വടക്ക് വാർഡിൽ നന്ദനത്തിൽ ആദേശിന്റെയും സരിതയുടെയും മകൻ ആദിത്യൻ (14), മണ്ണടി നെടിയ കാല വടക്കേതിൽ അനി-ശ്രീജ ദമ്പതിമാരുടെ മകന്‍ അമൽ(14)എന്നിവരാണ് മരിച്ചത്. ഇരുവരും വെണ്ടാർ ശ്രീവിദ്യാദിരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. കുളിക്കാനിറങ്ങിയപ്പോൾ വിദ്യാർഥികൾ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

കഴിഞ്ഞദിവസം ട്യൂഷനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിലോ ട്യൂഷൻ സെന്ററിലോ ചെന്നിരുന്നില്ല. കുട്ടികളെ കാണാനില്ലാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കൾ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ഇരുവരുടെയും മൃതദേഹം പട്ടാഴി പാറമേക്കടവിൽ കണ്ടെത്തിയത്. നാല് സഹപാഠികള്‍ പട്ടാഴിയിലെ കൂട്ടുകാരന്റെ വീട്ടിൽ എത്തിയിരുന്നുവത്രെ. കുന്നിക്കോട് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The bodies of the missing students were found in Kalladayat
Next Story