റെയിൽവേയുടെ ഫേസ്ബുക്ക് പേജിൽ ആവണീശ്വരം സ്റ്റേഷെൻറ മനോഹാരിത
text_fieldsകുന്നിക്കോട്: ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മനോഹാരിത വിടര്‍ത്തി ആവണീശ്വരം സ്റ്റേഷന്. പ്ലാറ്റ്ഫോമുകളിലും റെയില്‍വേ ട്രാക്കിലും ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ വീണുകിടക്കുന്ന ചിത്രമാണ് ഫേസ്ബുക്ക് പേജില്‍ താരമായിരിക്കുന്നത്. റെയില്‍വേ സ്റ്റേഷെൻറ പുനലൂര്‍ ഭാഗത്ത് നിന്നുള്ള പ്ലാറ്റ്ഫോമുകളുടെ വശങ്ങളില്‍ നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങളാണ് ദൃശ്യചാരുതയേകുന്നത്.
കഴിഞ്ഞ വര്‍ഷം പ്രദേശവാസികള്‍ പകര്‍ത്തിയ ചിത്രമാണിത്. ഒരാഴ്ച മുന്‍പ് സതേണ്‍ റെയില്‍വേ ഈ ചിത്രം പങ്കുെവച്ചിരുന്നു. പിന്നാലെ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിെൻറ പേജിലും ഈ ചിത്രം ഇടംപിടിച്ചു.
കൊല്ലം-ചെങ്കോട്ട പാതയിലെ പ്രധാനപ്പെട്ട സ്റ്റേഷനാണ് ആവണീശ്വരം. ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഷെൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

