പാലത്തിലെ ആൽമരം: ശിഖരം മാത്രം വെട്ടിമാറ്റി തട്ടിപ്പ്
text_fieldsതേവള്ളി പാലത്തിന് ഭീഷണിയായി വശങ്ങളിൽ വളർന്നു നിൽക്കുന്ന ആൽമരങ്ങളുടെ
മുകൾഭാഗം മാത്രം വെട്ടിമാറ്റിയനിലയിൽ
കൊല്ലം: ദിവസേനെ നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന തേവള്ളി പാലത്തിന് ഭീഷണിയായി വളർന്നു പൊങ്ങിയ ആൽമരങ്ങൾ പൂർണമായും നീക്കം ചെയ്യാതെ അധികൃതരുടെ തട്ടിപ്പ്. ആളുകളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായി ഒരാഴ്ച മുൻപ് പാലത്തിന് മുകളിലെത്തിയ ശിഖരങ്ങൾ മാത്രം ബന്ധപ്പെട്ടവർ വെട്ടിമാറ്റി. പാലത്തിന്റെ ഇരുവശങ്ങളിലായി ഏഴിടത്തായാണ് മരങ്ങൾ വളരുന്നത്.
കുറച്ചുനാൾ മുൻപ് പാലത്തിന്റെ കൈവരികൾ ചായം പൂശി മനോഹരമാക്കുകയും പുതിയ തൂണുകളുമായി 25 തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും ആൽമരം പൂർണമായി നീക്കം ചെയ്യാൻ ഒരു നടപടിയും ചെയ്തില്ല. മുൻകാലങ്ങളിൽ പാലത്തിലെ ആൽമരം നീക്കം ചെയ്യാറുണ്ടായിരുന്നു. വളർന്നു പൊങ്ങുന്ന ആൽമരത്തിന്റെ വേരുകൾ ആഴത്തിൽ തുളച്ചുകയറി 57 വർഷം പഴക്കമുള്ള പാലത്തിന്റെ തകർച്ചക്ക് ഇടയാക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ പാലത്തിലെ തെരുവ് വിളക്കുകൾ ഇടയ്ക്കിടെ കത്താറില്ലെന്നും സമീപവാസികളും കച്ചവടക്കാരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

