'അഡ്വ. ഹരീഷ് വാസുദേവനെ സർക്കാർ സംരക്ഷിക്കുന്നു'
text_fieldsകൊല്ലം: ഫേസ്ബുക്കിലൂടെ വാളയാര്‍ പെൺകുട്ടികളുടെ മാതാവിനെ അപകീര്‍ത്തിപ്പെടുത്തിയ അഡ്വ. ഹരീഷ് വാസുദേവനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിയമം അട്ടിമറിക്കുകയാണെന്ന് അണ്ണ ഡി.എച്ച്.ആര്.എം സംസ്ഥാന പ്രസിഡൻറ് ഉഷ കൊട്ടാരക്കര. വാളയാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാന്‍ പൊലീസ് തയാറായില്ല. തുടര്‍ന്ന് മണ്ണാര്‍ക്കാട് എസ്.സി- എസ്.ടി സ്പെഷല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിനെതുടർന്ന് കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസിനോട് നിര്‍േദശിക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായിട്ടും അറസ്റ്റ് ചെയ്യാതെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇതിനെതിരെ ദലിത് സമൂഹം പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

