Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പന്നിപ്പടക്കം പൊട്ടി 16കാരെൻറ കാൽപ്പാദം തകർന്നു
text_fieldsbookmark_border
അഞ്ചൽ: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരെൻറ കാൽപ്പാദം തകർന്നു. ഇടമുളയ്ക്കൽ മുനീർ മൻസിലിൽ ഹുസൈൻ-ഷീജാ ബീവി ദമ്പതികളുടെ മകൻ മുനീറി (16) നാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
മാതൃസഹോദരിയുടെ ഏരൂർ പാണയത്തുള്ള വീട്ടിലെത്തിയ മുനീർ ബന്ധുക്കളോടൊപ്പം സമീപത്തെ എണ്ണപ്പനത്തോട്ടം കാണാനായി നടന്നുപോകവേ തറയിൽ കിടന്ന പന്നിപ്പടക്കത്തിൽ അറിയാതെ ചവിട്ടുകയായിരുന്നത്രേ. കൂടെയുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മുനീറിനെ ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഈ പ്രദേശത്ത് വ്യാപകമായ രീതിയിൽ പന്നിപ്പടക്കം വെച്ച് പന്നികളെ പിടിക്കുന്നത് സർവസാധാരണമാണെന്ന് നാട്ടുകാർ പറയുന്നു. ഏരൂർ പൊലീസ് കേസെടുത്തു.
Next Story

