Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൊറട്ടോറിയം കാലത്തെ...

മൊറട്ടോറിയം കാലത്തെ തവണയടവ് തിരിച്ചുപിടിക്കാൻ ഭീഷണിയെന്ന്

text_fields
bookmark_border
മൊറട്ടോറിയം കാലത്തെ തവണയടവ് തിരിച്ചുപിടിക്കാൻ ഭീഷണിയെന്ന്
cancel

കൊല്ലം: മൊറട്ടോറിയം കാലത്തെ തവണയും പലിശയും കുടിശ്ശിക തീർത്ത് അടപ്പിക്കാൻ ബാങ്ക് ഫീൽഡ് ഓഫിസർമാർ വീടുകളിലെത്തി സമ്മർദം ചെലുത്തുന്നെന്ന് പരാതി. സമ്മർദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും മറ്റുമാണ് മുതലും പരിശയും തിരിച്ചുപിടിക്കുന്നത്.

ഇതിനായി ഫീൽഡ് ഓഫിസർമാർക്ക് പ്രത്യേക കമീഷനും നൽകുന്നുണ്ട്. എസ്.ബി.ഐയിലെ ജീവനക്കാർക്കെതിരെയാണ്​ ഇത്തരത്തിൽ പരാതി ഉയർന്നത്​. കരുനാഗപ്പള്ളി തഴവ സ്വദേശിനിയായ പട്ടികജാതി വിഭാഗക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്​. മൊറട്ടോറിയം കാലത്തെ മുടങ്ങിയ തവണ ഒടുക്കണമെന്ന് ഇവരുടെ വീട്ടിലെത്തി പെൺമക്കളോട് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

മൊറട്ടോറിയം അപേക്ഷ ബാങ്ക് അംഗീകരിച്ചത് പരിഗണിക്കാതെയായാണ് ഫീൽഡ് ഓഫിസറുടെ പെരുമാറ്റം എന്നും പരാതിയിലുണ്ട്​. അവർ ഇത് സംബന്ധിച്ച് എസ്.ബി.ഐ ദേശീയ മാനേജ്മെൻറിനും പ്രധാനമന്ത്രിക്കും ദേശീയ പട്ടികജാതി കമീഷനും ദേശീയ ബാലാവകാശ കമീഷനും പരാതി നൽകി.

മൊറട്ടോറിയം കാലത്ത് ഇവർ 14500 രൂപ തവണ ഒടുക്കിയിട്ടുണ്ട്. 20 ലക്ഷം വായ്പയെടുത്തത്​ കഴിഞ്ഞ ഫെബ്രുവരി 29 വരെയും കൃത്യമായ തവണ അടച്ചിരുന്നതായി ഇവർ പറഞ്ഞു. ഹൗസിങ് ലോൺ അടവ് ആദ്യത്തെ ആറ്-ഏഴ് വർഷക്കാലം മുതലിൽ പ്രതിഫലിക്കാറില്ല. ഇപ്പോൾ ​െമാറട്ടോറിയം കാലത്തെ പലിശ കൂടി ചേർത്ത് മുതലി​െനക്കാൾ തുക കൂടി എന്ന് പറഞ്ഞാണ് ഫീൽഡ് ഓഫിസർ സമ്മർദം ചെലുത്തിയത്.

അതേസമയം, ഇവരുടെ പരാതി ശ്രദ്ധയിൽപെട്ടതായും പരാതിക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചതായും എസ്​.ബി.​െഎ റീജനൽ മാനേജർ പ്രദീപ് കുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moratoriuminstallments
Next Story