തലവൂര്‍ സര്‍ക്കാര്‍ ആശുപത്രി മുഖംമിനുക്കുന്നു; പുതിയ മന്ദിരനിർമാണം അവസാനഘട്ടത്തില്‍
text_fieldsകുന്നിക്കോട്: തലവൂർ സർക്കാർ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂര്‍ത്തിയാകുന്നു. കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം സജ്ജമാക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിൽ അസൗകര്യങ്ങള്‍ക്ക് നടുവിലായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തില്‍ പരിശോധനമുറികൾ, ഓഫിസ്, ഫാർമസി, കാത്തിരിപ്പ് സ്ഥലം, കോൺഫറൻസ് ഹാൾ, എക്സ്റേ റൂം, ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
രണ്ട് ഡോക്ടർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും അടക്കം 34 ജീവനക്കാരും 23 ആശാ പ്രവർത്തകരും ഇവിടെയുണ്ട്. ദിവസേന അഞ്ഞൂറിലധികം ആളുകളാണ് തലവൂര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. പഞ്ചായത്ത് തലത്തില്‍ ആധുനിക ചികിത്സാസംവിധാനങ്ങള്‍ തയാറാക്കുമെന്ന് തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

