Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വകാര്യ ബസുകൾ...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്ക്

text_fields
bookmark_border
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്ക്
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സു​ക​ൾ

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ-​പ​ര​വൂ​ർ റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നെ​ടു​ങ്ങോ​ലം കോ​ട്ടേ​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ കൊ​ടും​വ​ള​വി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.15ഓ​ടെ​യാ​ണ് ബി​സ്മി​ല്ല, ക​ൽ​ഹാ​ര എ​ന്നീ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ത്.

കൊ​ട്ടി​യം രാ​ജേ​ന്ദ്ര വി​ലാ​സ​ത്തി​ൽ ശ്രു​തി​വ​ർ​മ്മ (40), ചാ​ത്ത​ന്നൂ​ർ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ​പി​ള്ള(65), പ​ര​വൂ​ർ ശാ​രി​ക​യി​ൽ ശ​ര​ത് (35), ബ​സ് ഡ്രൈ​വ​ർ ക​ണ്ണ​ന​ല്ലൂ​ർ സ​രി​ക മ​ൻ​സി​ലി​ൽ ഫി​റോ​സ് (41), പെ​രു​മ്പു​ഴ അ​വി​ട്ട​ത്തി​ൽ അ​ഖി​ല (33), മ​ക​ൻ അ​ദ്ധൈ്വ​ത് (9), തി​രു​മു​ല്ലാ​വ​രം പേ​ഴ​തി​ൽ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ മി​നി (52), കു​റു​മ​ണ്ട​ൽ സ്വ​ദേ​ശി ന​സീ​മ, ഓ​ട്ടോ ഡ്രൈ​വ​ർ നൗ​ഷാ​ദ് (35), സു​രേ​ഷ്ബാ​ബു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ൽ​ഹാ​ര ബ​സി​ന്റെ ഡ്രൈ​വ​ർ സ​ന്ദീ​പി​നെ (40) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചാ​ത്ത​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബ​സ് ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ബ​സി​ൽ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടു​കാ​രു​സ്​​പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ചാ​ത്ത​ന്നൂ​ർ-​പ​ര​വൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. വാ​ഹ​ന​ങ്ങ​ൾ മ​റ്റ് റോ​ഡു​ക​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു. ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും ചേ​ർ​ന്ന് ബ​സു​ക​ൾ റോ​ഡി​ൽ​നി​ന്ന് മാ​റ്റി ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. പ​ര​വൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKollam Newsaccidant
News Summary - Ten injured in collision between private buses
Next Story