Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്ഷേത്ര മോഷ്ടാവ്...

ക്ഷേത്ര മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
ക്ഷേത്ര മോഷ്ടാവ് പിടിയിൽ
cancel
Listen to this Article

കൊട്ടാരക്കര: മഹാദേവ ക്ഷേത്രത്തിൽ നടന്ന മോഷണക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല കുറ്റിക്കോണം സജിത്ത് ഭവനിൽ സജിത്തിനെയാണ് (40) കൊട്ടാരക്കര പൊലീസ് പിടികൂടിയത്.

കഴിഞ്ഞവർഷം ഡിസംബർ 14ന് രാത്രി എട്ടിനും 15ന് രാവിലെ ആറിനും ഇടയിലുള്ള സമയത്ത് ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചുകയറിയ പ്രതി ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് വഞ്ചികളും പുറത്തുസൂക്ഷിച്ചിരുന്ന രണ്ട് വഞ്ചികളും കുത്തിത്തുറന്ന് ഏകദേശം പതിനായിരം രൂപ മോഷ്ടിച്ചു. ഇതിന് പുറമേ ഓഫിസിൽ സൂക്ഷിച്ചിരുന്ന മേശകൾ കുത്തിത്തുറന്ന് നശിപ്പിക്കുകയും ഏകദേശം 50,000 രൂപ വിലമതിക്കുന്ന സി.സി.ടി.വി കാമറകൾ തകർക്കുകയും ചെയ്തു.

പ്രതിക്കെതിരെ കൊല്ലം റൂറൽ ജില്ലയിലെ ചടയമംഗലം, അഞ്ചൽ, പൂയപ്പള്ളി, പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധികളിലും സമാനമായ മോഷണക്കേസുകൾ നിലവിലുണ്ട്. കൂടാതെ കോട്ടയം, ചാത്തന്നൂർ, മംഗലപുരം, ഫോർട്ട് സ്റ്റേഷൻ പരിധികളിലും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ്, പങ്കജ് കൃഷ്ണ, ലയ, സാബു, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം കൃഷ്ണൻ, രാജേഷ്, ശുഭ, രേഖ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsArrestTemple thief
News Summary - Temple thief arrested
Next Story