ക്ഷേത്രവഞ്ചി മോഷണം: പ്രതി പിടിയിൽ
text_fieldsറിചിൻ
കൊല്ലം: ക്ഷേത്രവഞ്ചി മോഷ്ടിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. കാക്കത്തോപ്പ് സിൽവി നിവാസിൽ റിചിനാണ് (22) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് രാത്രി മുണ്ടയ്ക്കൽ മഹാഗണപതി ക്ഷേത്രത്തിലെ വഞ്ചിയും പണവും മോഷണം പോയിരുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റ് സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐമാരായ രഞ്ജു, വിഷ്ണു, എ.എസ്.ഐമാരായ ജെയിംസ്, ഷാജി, സി.പി.ഒ ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

