Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൗമാരക്കാരനെ...

കൗമാരക്കാരനെ പീഡിപ്പിച്ച കേസിൽ പൂജാരിമാർക്ക് അഞ്ച് വർഷം തടവ്

text_fields
bookmark_border
Woman sexually assault boy
cancel

കൊ​ല്ലം: പൂ​ജ വി​ധി​ക​ൾ പ​ഠി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​തി​മൂ​ന്ന് വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പൂ​ജാ​രി​മാ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം ത​ട​വും അ​നു​ഭ​വി​ക്ക​ണം. പ​ര​വൂ​ർ കോ​ട്ട​പ്പു​റം പൊ​ഴി​ക്ക​ര പ​ന​മൂ​ട് വീ​ട്ടി​ൽ ബി​നു, ഇ​ര​വി​പു​രം വ​ട​ക്കും​ഭാ​ഗം പ​വി​ത്ര ന​ഗ​റി​ൽ വി​വേ​ക് എ​ന്നി​വ​രെ​യാ​ണ്​ കൊ​ല്ലം ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി (പോ​ക്സോ സ്​​പെ​ഷ​ൽ കോ​ട​തി) ജ​ഡ്ജ് എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്.

2017 ജൂ​ൺ 10ന് ​പെ​രി​ങ്ങാ​ലം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​മാ​രാ​യ ഇ​രു​വ​രും​കൂ​ടി പൂ​ജാ​വി​ധി​ക​ൾ പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൗ​മാ​ര​ക്കാ​ര​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ക​യും തു​ട​ർ​ന്ന് പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. കി​ഴ​ക്കേ​ക​ല്ല​ട പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി. േപ്രാ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ട്ട​ർ സി​സി​ൻ ജി. ​മു​ണ്ട​യ്ക്ക​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseboy sexually abused
News Summary - teenage boy has been sexually abused; priests get imprisonment for five years
Next Story