Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുരസ്കാര നിറവിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

text_fields
bookmark_border
പുരസ്കാര നിറവിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
cancel
camera_alt

ടി.​കെ.​എം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി അ​ധി​കൃ​ത​ർ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​എ​സ്. രാ​ജ​ശ്രീ​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

കൊല്ലം: സാങ്കേതിക സർവകലാശാല പ്രഥമ എൻ.എസ്.എസ് പുരസ്കാര നിശയിൽ തിളങ്ങി എഴുകോൺ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി.

2020-21 കാലഘട്ടത്തിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള പുരസ്കാരം യൂനിറ്റ് 544നുവേണ്ടി പ്രിൻസിപ്പൽ ഡോ. ജോസ് പ്രകാശും പ്രോഗ്രാം ഓഫിസർമാരായ അശ്വിൻ രാജ്, വൈശാഖ് രവീന്ദ്രകുറുപ്പ്, വളന്‍റിയർ സെക്രട്ടറിമാരായ എം. സുൽഫിയ, ടി.ആർ. ആരോമൽ എന്നിവർ ചേർന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയിൽനിന്ന് ഏറ്റുവാങ്ങി.

മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം വൈശാഖ് രവീന്ദ്ര കുറുപ്പ്, മികച്ച വളന്‍റിയർ, ഇന്‍റർനാഷനൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലെ പ്രാതിനിധ്യം എന്നിവക്ക് സോനു എസ്. ഷിബു, മികച്ച വളന്‍റിയർ, പ്രീ റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പിലെ മികച്ച പ്രകടനം എന്നിവക്ക് എം.എസ്. പൂജ എന്നിവർക്ക് പുരസ്കാരം ലഭിച്ചു. അവാർഡ് ജേതാക്കളെ ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ടി.കെ. ഷഹാൽ ഹസൻ മുസ്ലിയാർ, ട്രഷറർ ജനാബ് ടി.കെ. ജലാലുദിൻ മുസ്ലിയാർ എന്നിവർ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Technical University First NSS Award for TKM Institute of Technology
Next Story