Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയമന ഉത്തരവ്​...

നിയമന ഉത്തരവ്​ ലഭിച്ചിട്ടും ജോലിയിൽ കയറാനാകാതെ​ അധ്യാപക ഉദ്യോഗാർഥികൾ

text_fields
bookmark_border
kerala psc
cancel

കൊല്ലം: കേരള പി.എസ്​.സിയുടെ നിയമന ഉത്തരവ്​ ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ അധ്യാപക ഉദ്യോഗാർഥികൾ. 2020 ജനുവരിയിൽ ശിപാർശ ലഭിച്ചവർക്ക്​ ഒരു വർഷത്തിനുശേഷം 2021 ജനുവരിയിലാണ്​ നിയമന ഉത്തരവ്​ ലഭിച്ചത്​.

എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ ​െറഗുലർ അധ്യയനം ഇല്ല എന്ന കാരണം പറഞ്ഞ്​ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയില്ല. എൽ.പി, യു.പി, എച്ച്​.എസ്​.എ, എച്ച്​.എസ്​.എസ്​.ടി നിയമന ഉത്തരവ്​ ലഭിച്ചവരാണ്​ ഇത്തരത്തിൽ ജോലിയിൽ പ്രവേശിക്കാനാകാതെ വലയുന്നത്​. ​െറഗുലർ ക്ലാസുകളുടെ അഭാവത്തിലും പ്രമോഷൻ, ട്രാൻസ്​ഫർ, പൊതുപരീക്ഷകൾ എന്നിവ സാധാരണപോലെ നടന്നിടത്താണ്​ തങ്ങൾ അവഗണിക്കപ്പെടുന്നതെന്ന്​ ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഒാൺലൈൻ ക്ലാസുകളിലും തുടർന്ന്​ 10, പ്ലസ്​ ടു ക്ലാസുകളിലും നിയമന ഉത്തരവ്​ ലഭിച്ചവർ നോക്കിനിൽക്കെ, ബി.ആർ.സി അധ്യാപകരെയും വിരമിച്ച അധ്യാപകരെയും ​െഗസ്​റ്റ്​ അധ്യാപകരെയും ​െവച്ച്​ ക്ലാസുകൾ കൈകാര്യം ചെയ്​തു. അതേസമയം, തുടർമൂല്യ നിർണയം ഉൾപ്പെടെ അധ്യാപക ക്ഷാമം നിമിത്തം പ്രതിസന്ധിയിലാണ്​. നിയമനം സംബന്ധിച്ച കേസുകളിൽ ​അഡ്​മിനിട്രേറ്റിവ്​ ​ൈട്രബ്യൂണലിൽനിന്ന്​ അനുകൂല വിധി ഉണ്ടായിട്ടും സമരം നടത്തിയിട്ടും നടപടിയില്ല. കഴിഞ്ഞ മാർച്ചിലെ വിരമിക്കൽ കൂടി കഴിഞ്ഞപ്പോൾ എൽ.പി തലം മുതൽ എച്ച്​.എസ്​.എസ്​.ടി തലം വരെ അധ്യാപക ക്ഷാമം രൂക്ഷമാണ്​. എൽ.പി, യു.പി, എച്ച്​.എസ്​.എ ഒഴിവുകൾ മാത്രം 6800ന്​ മുകളിലുണ്ട്​. എച്ച്​.എസ്​.എസ്​.ടി വിവിധ വിഷയങ്ങളിൽ ജൂനിയർ തസ്​തികയിലേക്ക്​ 1200ന്​ മുകളിലും സീനിയർ തസ്​തികയിലേക്ക്​ 1000ന്​ മുകളിലും ഒഴിവുകളുണ്ട്. നിയമന ഉത്തരവ്​ ലഭിച്ചവർക്ക്​ നിലവിലുണ്ടായിരുന്ന ജോലിയും നഷ്​ടപ്പെട്ടു.

ജൂണിൽ ക്ലാസുകൾ ആരംഭിക്കു​േമ്പാൾ നിയമന ഉത്തരവ്​ ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന്​ ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഷജില, എസ്​. അജിത, സുനിത, റാഫി, എം.പി. വിസോൺ എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appointment orderTeacher candidates
News Summary - Teacher candidates who are unable to get a job despite receiving an appointment order
Next Story