പാലുമായി വന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു
text_fieldsദേശീയപാതയിൽ പുതിയകാവ് ഡിവൈഡറിൽ മറിഞ്ഞ ടാങ്കർ ലോറി െക്രയിൻ ഉപയോഗിച്ച് റോഡിൽനിന്ന് നീക്കുന്നു.
ടാങ്കറിൽനിന്ന് ഒഴുകിയ പാൽ റോഡിൽ
കരുനാഗപ്പള്ളി: ഡിവൈഡറിൽ ഇടിച്ചുകയറി നിയന്ത്രണംവിട്ട ടാങ്കർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ പുതിയകാവ് ജംഗ്ഷനിലെ ഡിവൈഡറിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. മൈസൂരിൽ നിന്നും കൊല്ലത്തേക്ക് പാല് കയറ്റി വരികയായിരുന്ന ടാങ്കർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടാങ്കറിൽ നിന്നും പാലും വാഹനത്തിൽ നിന്നും ഡീസലും റോഡിലേക്ക് ഒഴുകിയതോടെ ദേശീയപാതയിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.കരുനാഗപ്പള്ളിയിൽനിന്നും പൊലീസും അഗ്നിശമന സേനാംഗങ്ങളും എത്തിയിരുന്നു.
ശേഷം റോഡിന് നടുവിൽ മറിഞ്ഞുകിടന്ന ടാങ്കർലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയശേഷം റോഡ് വൃത്തിയാക്കിയാണ് രാവിലെ 8.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
മതിയായ സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഡിവൈഡറിൽ കയറി വാഹനങ്ങൾ അപകടപ്പെടുന്നത് പുതിയകാവിൽ പതിവായിരിക്കുകയാണ്.

