കായിക മുന്നേറ്റത്തിന് സാഹചര്യം ഒരുക്കും -മന്ത്രി കെ.എന്‍. ബാലഗോപാല്‍
text_fieldsകുടവട്ടൂർ പഞ്ചായത്തിലെ കളിസ്ഥലം മന്ത്രി കെ.എൻ. ബാലഗോപാൽ സന്ദർശിക്കുന്നു
കൊല്ലം: സംസ്ഥാനത്ത് കായികമുന്നേറ്റത്തിന് ആവശ്യമായ സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലയിലെ പഞ്ചായത്തുകളിലെയും സ്കൂളുകളിെലയും കളിസ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതാപഠനത്തിന്റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മൈലം, ഉമ്മന്നൂര്‍, വെളിയം, കരീപ്ര പഞ്ചായത്തുകളിലെ യഥാക്രമം കാരൂര്‍, നെല്ലിക്കുന്നം, കുടവട്ടൂര്‍ എന്നിവിടങ്ങളിലും കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ മൈതാനവുമാണ് മന്ത്രി സന്ദര്‍ശിച്ചത്.
ജില്ല പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള. വിവിധ ഗ്രാമപഞ്ചായത്ത് ഭാരവാഹികളായ ബിന്ദു ജി. നാഥ്, പി.എസ്. പ്രശോഭ, ഓമനക്കുട്ടന് പിള്ള, പി.വി. അലക്സാണ്ടര്‍, കെ. രമണി, എസ്.എസ്. സുവിധ, ഉദയകുമാര്‍, എം.ഐ. റെയ്ച്ചല്‍, കുഴിമതിക്കാട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷീജ, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ചീഫ് എൻജിനീയര്‍ കൃഷ്ണന്, രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

