ഹൃദയം ജയിച്ച് സംഗീത കോളജ്
text_fieldsകേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ശ്രീസ്വാതിതിരുനാൾ സംഗീത കോളജ് വിദ്യാർഥികൾ മന്ത്രിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
കൊല്ലം: ഒരു പോയന്‍റിന് എന്ത് വില വരും? ചോദ്യം സ്വാതി തിരുനാൾ സംഗീത കോളജിന്‍റെ കുട്ടികളോടാണെങ്കിൽ ഒരു കലാകിരീടത്തിന്‍റെ വില എന്നതാകും ഉത്തരം.
കപ്പിനും ചുണ്ടിനുമിടയിൽ കിരീടം കൈവിട്ടുപോയതിന്‍റെ ദുഃഖമുണ്ടെങ്കിലും യുവജനോത്സവത്തിന്‍റെ ഹൃദയം ജയിച്ചാണ് അവർ മടങ്ങിയത്. കിരീടക്കുതിപ്പിന്‍റെ അവസാന ലാപ്പിൽ ഇവാനിയോസിന്‍റെ ഏകപക്ഷീയ മുന്നേറ്റമെന്ന സാധ്യതയെ തകർത്തെറിഞ്ഞ് ഒരൊറ്റ രാത്രി കൊണ്ട് സ്വാതി തിരുനാൾ കോളജ് നടത്തിയ മുന്നേറ്റമാണ് അഞ്ചാം ദിനം ഉദ്വേഗഭരിതമാക്കിയത്. ആദ്യ ദിനത്തിൽ പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയും പിന്നീട് താഴേക്കിറങ്ങുകയും ചെയ്ത സ്വാതിതിരുനാൾ കോളജ്, നാലാം ദിവസത്തെ മത്സരഫലങ്ങളിലെ മുൻതൂക്കത്തിലൂടെയാണ് മൂന്നാം സ്ഥാനത്തുനിന്ന് കുതിച്ച് കിരീടത്തിന് കൈയകലെ വരെ എത്തിയത്.
മൂന്നാം ദിനം രാത്രി മുതൽ യൂനിവേഴ്സിറ്റി കോളജ് ആയിരുന്നു ഇവാനിയോസിന് വെല്ലുവിളി. എന്നാൽ, നാലാം ദിനം വൈകീട്ട് മുതൽ സ്വാതി തിരുനാൾ രണ്ടിലേക്ക് കയറി. ബുധനാഴ്ച രാവിലെയോടെയാണ് രംഗം മാറിയത്. പോരാട്ടം ഇഞ്ചോടിഞ്ചായി. വൈകീട്ടോടെ പുറത്തുവന്ന എട്ടോളം രചനാമത്സരങ്ങളിൽ മറ്റു കോളജുകളാണ് വിജയിച്ചത്. അതോടെയാണ് ഒരു പോയന്‍റിന് ഇവാനിയോസ് കപ്പടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

