Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമഗ്ര വികസനം ലക്ഷ്യമിട്ട് ‘സുസ്ഥിര കൊല്ലം’ പദ്ധതി

text_fields
bookmark_border
സമഗ്ര വികസനം ലക്ഷ്യമിട്ട്   ‘സുസ്ഥിര കൊല്ലം’ പദ്ധതി
cancel
camera_alt

സു​സ്ഥി​ര കൊ​ല്ലം’ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ർ​വ​ഹി​ക്കു​ന്നു

കൊ​ല്ലം: പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് യ​ഥാ​ർ​ഥ വി​ക​സ​ന​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. കൊ​ല്ലം മ​ണ്ഡ​ല​ത്തി​ന്റെ സു​സ്ഥി​ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ്ഥ​ലം എം.​എ​ല്‍.​എ​യും മ​ന്ത്രി​യു​മാ​യ ബി​ന്ദു കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന സം​യോ​ജി​ത ജ​ന​കീ​യ വി​ക​സ​ന പ​ദ്ധ​തി ‘സു​സ്ഥി​ര കൊ​ല്ലം’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും കൊ​ല്ലം ത​ണ്ണീ​ര്‍ത്ത​ട അ​റ്റ്ല​സ് പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ര്‍വ​ഹി​ച്ചു. പ​ദ്ധ​തി എ​ട്ട് ഉ​പ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

ജ​ല​സം​ര​ക്ഷ​ണ​വും ഭൂ​ഗ​ര്‍ഭ​ജ​ല വി​താ​നം ഉ​യ​ര്‍ത്ത​ലും ല​ക്ഷ്യ​മി​ടു​ന്ന ‘വാ​ട്ട​ര്‍ പോ​സി​റ്റീ​വ് കൊ​ല്ലം’, ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ‘സീ​റോ വേ​സ്റ്റ് കൊ​ല്ലം’, പൊ​തു​മ​ന്ദി​ര​ങ്ങ​ളെ​യും തെ​രു​വു​ക​ളെ​യും ഹ​രി​തോ​ര്‍ജ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന ‘ഊ​ര്‍ജ കൊ​ല്ലം’, കാ​ര്‍ഷി​ക വി​ക​സ​ന​വും ന​ഗ​ര ഹ​രി​ത​വ​ത്ക​ര​ണ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ‘ബ്ലൂ - ​ഗ്രീ​ന്‍ കൊ​ല്ലം’ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പാ​രി​സ്ഥി​തി​ക ഇ​ട​പെ​ട​ലു​ക​ള്‍. ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നാ​യി സു​സ്ഥി​ര തെ​രു​വു​ക​ളും പാ​ര്‍ക്കു​ക​ളും ഒ​രു​ക്കു​ന്ന ‘ആ​രോ​ഗ്യ കൊ​ല്ലം’, പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ വ​രു​മാ​ന​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന ‘ഗ്രീ​ന്‍ ലൈ​വ്‌​ലി​ഹു​ഡ്’, സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ലൂ​ടെ​യും സ്ത്രീ ​ശാ​ക്തീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ‘വ​നി​താ സൗ​ഹൃ​ദ കൊ​ല്ലം’ എ​ന്നീ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വി​ക​സ​ന പ​ദ്ധ​തി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍. ല​താ​ദേ​വി, തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​സ​മ്മ മാ​ര്‍ഷ​ല്‍, പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി​നി​ത വി​ജ​യ​ന്‍, കൗ​ണ്‍സി​ല​ര്‍ കു​രു​വി​ള ജോ​സ​ഫ്, ലാ​ന്‍ഡ് യൂ​സ് ക​മീ​ഷ​ണ​ര്‍ യാ​സ്മി​ന്‍ എ​ല്‍. റ​ഷീ​ദ്, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ ഉ​ല്ലാ​സ്, ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍ സു​ബോ​ധ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Susthira Kollam' project aimed at comprehensive development
Next Story