യുവാവിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച പ്രതികൾ പിടിയിൽ
text_fieldsറിയാസ് (വാവാച്ചി),
റിയാസ് (കറിയാച്ചൻ)
ഇരവിപുരം: അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിനെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ. കൊല്ലം ക്രസന്റ് നഗർ ചെറിയഴികത്ത് വീട്ടിൽ റിയാസ് (33, വാവാച്ചി), അയത്തിൽ വിളക്കിൽ വീട്ടിൽ റിയാസ് (40, കറിയാച്ചൻ) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി 10.45ന് കൊച്ചു ഡീസന്റ്മുക്കിൽ നിന്ന പ്രതികൾ അതുവഴി വന്ന രാജീവനെ അസഭ്യംപറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത രാജീവനെ ഇരുവരും ചേർന്ന് തടഞ്ഞുനിർത്തി മർദിക്കുകയും കൈയിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് തലയിൽ വെട്ടുകയുമായിരുന്നു.
രാജീവിന്റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇരവിപുരം ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അരുൺഷാ, മധു, സി.പി.ഒമാരായ രാജീവ്, രജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

