യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
text_fieldsകൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ വില്ലേജിൽ മുരുന്തൽ-ബി ചേരിയിൽ പൂർണ്ണിമ വീട്ടിൽ അച്ചു അശോക് (36), തൃക്കടവൂർ വില്ലേജിൽ കടവൂർ ചേരിയിൽ കുറ്റിയിൽ വീട്ടിൽ മഹേഷ് (37), തൃക്കടവൂർ വില്ലേജിൽ മുരുന്തൽ-ബി ചേരിയിൽ തെങ്ങുവിള കിഴക്കതിൽ സുനീഷ് (36), അയത്തിൽ, ദർശന നഗർ 127, കാർത്തിക വീട്ടിൽ അരുൺ (45), തൃക്കടവൂർ വില്ലേജിൽ കടവൂർ ചേരിയിൽ ചുറ്റുവിളയിൽ ശ്യാം (37), തൃക്കടവൂർ വില്ലേജിൽ കടവൂർ ചേരിയിൽ അജി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശ് (26), വടക്കേവിള വില്ലേജിൽ അയത്തിൽ ചേരിയിൽ തോട്ടിൻകര വീട്ടിൽ സൂര്യജിത്ത് (23), വടക്കേവിള വില്ലേജിൽ പട്ടത്താനം ചേരിയിൽ പുതുമന പുത്തൻ വീട്ടിൽ ശ്രീനാഥ് (45) എന്നിവരാണ് അഞ്ചാലൂംമൂട് പൊലീസിന്റെ പിടിയിലായത്.
കുപ്പണ സ്വദേശിയായ യുവാവിനെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇയാളും ഒന്നാം പ്രതിയായ അച്ചുഅശോകും തമ്മിൽ ഉണ്ടായിരുന്ന മുൻവിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. മേയ് ഒന്നിന് ഉച്ചക്ക് 12ന് കുപ്പണ കലാദർശിനി ക്ലബ്ബിന് മുൻവശം നിന്ന യുവാവിനെ ടെമ്പോ ട്രാവലർ വാഹനത്തിൽ വന്ന പ്രതികൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സ്യഷ്ടിക്കുകയും കമ്പിവടി കൊണ്ട് യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ തോളിന് പരിക്കേറ്റു. അഞ്ചാലൂംമൂട് പൊലീസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ പ്രദീപ്, അർജുൻ എസ്.സി.പി.ഒമാരായ മഹേഷ്, സുനിലാൽ, പ്രമോദ്, സനോജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

