Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവർച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
കവർച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
cancel
camera_alt

മു​നീ​ർ

Listen to this Article

കിളികൊല്ലൂർ: പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള സ്പായിൽ അതിക്രമിച്ചുകയറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കിളികൊല്ലൂർ പൊലീസിന്‍റെ പിടിയിലായി.

തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽ വീട്ടിൽ മുനീർ(36) ആണ് പിടിയിലായത്. ജൂൺ 13ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൃത്യത്തിനുശേഷം കാറിൽ കടന്നുകളഞ്ഞ പ്രതികളിൽ നാല് പേരെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മുനീർ കൃത്യംകഴിഞ്ഞ് പോകുംവഴി കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് പോയി.

തുടർന്ന് തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ ഒളിവിൽ താമസിച്ച് വരുകയായിരുന്നു. ഇയാൾ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്. കൊട്ടിയം, കണ്ണനല്ലൂർ, ചവറ പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസിലും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മുനീർ എന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - suspect in robbery case arrested
Next Story