കടക്കുള്ളിൽ അതിക്രമിച്ച് കയറി പഴ്സ് മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsസുരേഷ്
കൊല്ലം: കോട്ടമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി പണവും മറ്റ് രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതി പിടിയിൽ. പരവൂർ പുക്കുളം സൂനാമി ഫ്ലാറ്റ് 2, ഹൗസ് നമ്പർ 9 ൽ സുരേഷ് (42) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച ഉച്ചക്ക് എത്തിയ പ്രതി കടക്കുള്ളിൽ കട്ടിലിന് പുറത്ത് വെച്ച 9500 രൂപയും ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ മറ്റ് രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പഴ്സ് മോഷണം പോയതായി മനസ്സിലാക്കിയ കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ വെസ്റ്റ് പൊലീസ് സംഘം ഉടൻതന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
മോഷണം പതിവാക്കിയ ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി 14 മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം വെസ്റ്റ് എസ്.ഐ അനീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജലജ, സി.പി.ഒമാരായ സിജു, ഷൈജു, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

