യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
text_fieldsകൊല്ലം: യുവാവിനെ കുത്തിപരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിലായി. പള്ളിത്തോട്ടം, അനുഗ്രഹ നഗർ-156 ൽ ജോബിൻ (29) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. ജോലിക്ക് പോകുന്നതിനായി തോപ്പ് കടപ്പുറത്ത് നിൽക്കുകയായിരുന്ന പള്ളിത്തോട്ടം നിവാസിയായ സിബിനുമായി ജോബിൻ കാരണം കൂടാതെ തർക്കിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ ജോസ്, എ.എസ്.ഐ മാരായ സുനിൽ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

